ഇരുപത്തിയഞ്ചാം പിറന്നാൾ അടിപൊളിയാക്കി 'കല്യാണി'; ആശംസാപ്രവാഹം

Published : Jun 13, 2024, 06:52 PM IST
ഇരുപത്തിയഞ്ചാം പിറന്നാൾ അടിപൊളിയാക്കി 'കല്യാണി'; ആശംസാപ്രവാഹം

Synopsis

നടി തന്നെയാണ് ജന്മദിനമാണെന്ന് അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചത്.

മൗനരാഗം എന്ന സീരിയലിനെ കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയല്‍ ആയിരം എപ്പിസോഡുകള്‍ പിന്നിട്ടു. നായികയായി അഭിനയിക്കുന്ന കല്യാണി കേരളത്തിന്റെ സ്വന്തം ദത്തുപുത്രിയായി. കല്യാണി മിണ്ടി തുടങ്ങിയതാണ് സീരിയലിലെ പുതിയ വിശേഷം. സീരിയലില്‍ മൗനിയായി അഭിനയിക്കുന്നത് കൊണ്ടു തന്നെ ഇക്കാലം വരെയും ഒരു ക്യാമറയ്ക്ക് മുന്നിലും ഐശ്വര്യ റാംസായി സംസാരിച്ചിരുന്നില്ല. കഥാപാത്രം മിണ്ടി തുടങ്ങിയതോടെ കല്യാണിയായി എത്തുന്ന ഐശ്വര്യയും സംസാരിച്ചു തുടങ്ങിയത്.

ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുകയാണ് താരം. നടി തന്നെയാണ് ജന്മദിനമാണെന്ന് അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചത്. 25 വയസായി തനിക്കെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും താരം കൂടെ ചേർത്തിട്ടുണ്ട്. "എനിക്ക് പിറന്നാൾ ആശംസകൾ, ഒരു വർഷം കൂടി കടന്ന് പോകുന്നു, എന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ചാൻസ് കൂടി" എന്നാണ് കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത്. ഒരു നീണ്ട താരനിര തന്നെയാണ് ഐഷുവിനു പിറന്നാൾ ആശംസകൾ നേരുന്നത്. ഫോട്ടോ ഷൂട്ടിന്റെ ബിടിഎസ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

"മൗനരാഗത്തില്‍ നായകനായി അഭിനയിക്കുന്ന നലീഫുമായി പ്രണയത്തിലാണെന്നും, ഞങ്ങളുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ശരിക്കും നല്ല സുഹൃത്തുക്കളാണ്. നമുക്ക് ചെറുപ്പത്തിലേ കിട്ടുന്ന ചില സുഹൃത്തുക്കളുണ്ടാവില്ലേ, അതുപോലെ. നേരിട്ട് കണ്ടാല്‍ ഞങ്ങള്‍ ടോം ആൻഡ് ജെറിയാണ്. പക്ഷേ ബെസ്റ്റീസ് ആണ്. അങ്ങനെ ഒരു സൗഹൃദം കിട്ടുക എന്നതും ഭാഗ്യമാണ്", എന്നാണ് ഒരു അഭിമുഖത്തിനിടെ സീരിയലിലെ നായകൻ നലീഫ് ജിയായെക്കുറിച്ച് നടി പറഞ്ഞത്. കിയാനി കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ബുമ്രയുടെ കല്യാണത്തിന് എനിക്ക് ഡിപ്രഷനെന്ന് പറഞ്ഞു, ഒരു വൺവെ പ്രണയമുണ്ട്; അനുപമ പരമേശ്വരന്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത