പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ നടിയാണ് അനുപമ പരമേശ്വരന്‍.
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിനും അവരുടെ ചുരുണ്ടമുടിക്കും ഇന്നും ആരാധകര്‍ ഏറെയാണ്. ഇതിന് ശേഷം മലയാളത്തിൽ ഏതാനും സിനിമകൾ ചെയ്ത അനുപമ തെലുങ്ക്, തമിഴ് തുടങ്ങി ഇതരഭാഷകളിലും തന്നെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഏതാനും നാളുകൾക്ക് മുൻപ് ക്രിക്കറ്റ് താരം ബുമ്രയും അനുപമയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിന്നാലെ ബുമ്രയുടെ വിവാഹവും കഴിഞ്ഞിരുന്നു. ഇതിന് ശേഷം വന്ന വാർത്തകളെ കുറിച്ച് പറയുകയാണ് അനുപമ ഇപ്പോൾ.
"ബുമ്രയും ഞാനും ട്വിറ്ററിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ബുമ്രയെ ഫോളോ ചെയ്യുന്നതല്ല പ്രശ്നം അദ്ദേഹം എന്നെ ഫോളോ ചെയ്യുന്നത് ആയിരുന്നു. ബുമ്ര വളരെ കുറച്ച് പേരെ മാത്രമെ ഫോളോ ചെയ്യുന്നുള്ളൂ. ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ട് പോലും ഇല്ല. ഞങ്ങൾ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. ബുമ്രയുടെ കല്യാണത്തിന് ഞാൻ പോയിരുന്നു. ഉറുമിയിലെ ചലനം ചലനും ജീവിത ചലനം എന്ന പാട്ട് ഞാൻ റീൽ ആയിട്ട് ആ സമയത്ത് ഇട്ടിരുന്നു. തെലുങ്ക് മാധ്യമങ്ങൾ അതിനെ ഡിപ്രഷൻ സോംഗ് ആക്കി മാറ്റി. ബുമ്രയുടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് ഡിപ്രഷൻ വന്നെന്ന്. എന്നെ കുറച്ച് പേർക്കെ അറിയുള്ളൂ. ബുമ്ര അങ്ങനെ അല്ല. ലോകത്തുള്ള എല്ലാവർക്കും പുള്ളിയെ അറിയാം", എന്നാണ് അനുപമ പറഞ്ഞത്.
ഇത് ഭൈരവയുടെ റോക്സി; ദിഷ പഠാനിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ട് ടീം കല്‍ക്കി 2898 എ.ഡി
"എനിക്ക് ഒരു വൺവെ പ്രണയം ഉണ്ട്. അയാൾക്ക് തന്നെ അതറിയില്ല. ഇപ്പോഴും അത് തുടരുന്നുണ്ട്", എന്നും അനുപമ പരമേശ്വരൻ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുപമ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
'ടില്ലു സ്ക്വയര്‍' ആണ് അനുപമയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ 125 കോടി നേടിയ ചിത്രം മാലിക് റാം ആണ് സംവിധാനം ചെയ്തത്. തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം ഏപ്രിലിൽ ഒടിടിയിലും റിലീസ് ചെയ്തിരുന്നു.
