'ശ്രീനി അങ്കിളിനെയും ലാലേട്ടനെയും ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം തേന്നി': മനസ്സ് നിറഞ്ഞ് വിശാഖ്

Published : Nov 04, 2022, 08:33 PM IST
'ശ്രീനി അങ്കിളിനെയും ലാലേട്ടനെയും ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം തേന്നി': മനസ്സ് നിറഞ്ഞ് വിശാഖ്

Synopsis

കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായത്.

ഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായത്. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വിശാഖിന്റെ വധു. നിരവധി താരങ്ങൾ അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീനിവാസനും മോഹൻലാലും അടുത്തിരുന്ന് സംസാരിക്കുന്ന രം​ഗമായിരുന്നു വിവാഹത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഇപ്പോഴിതാ തന്റെ വിവാഹത്തിൽ ഇരുവരെയും ഒന്നിച്ചു കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് വിശാഖ്. 

'‍ശ്രീനി അങ്കിളും ലാലേട്ടനും അടുത്തടുത്തിരുന്ന് ചിരിച്ച് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. നമ്മുടെ കല്യാണത്തിന് അതുകൂടെ കാണാൻ സാധിച്ചത് വലിയൊരു കാര്യമാണ്. എന്റെ ഒപ്പോസിറ്റ് ആയിരുന്നു അവർ ഇരുന്നത്. വലിയൊരു മൊമന്റ് ആയിരുന്നു അത്. ഭയങ്കര സന്തോഷം തോന്നി കണ്ടപ്പോൾ'‍,എന്നാണ് വിശാഖ് വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.  

മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിശാഖിന്റെ വിവാഹത്തിൽ പങ്കെടുത്തത്. മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം നിർമ്മിച്ചതും വിശാഖ് ആണ്. 

അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ചു വരവിന്റെ വക്കിലാണ് ശ്രീനിവാസൻ ഇപ്പോൾ.  കാറിൽ വന്നിറങ്ങിയ ശ്രീനിവാസനെ മകൻ വിനീത് കൈ പിടിച്ച് വിവാഹ വേദിയിലേക്ക് ആനയിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരിടവേളയ്ക്ക് ശേഷം പ്രിയ നടൻ പൊതുവേദിയിൽ എത്തിയ സന്തോഷം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. 

കൈപിടിച്ചു മകൻ, ചേർത്തുനിർത്തി മോഹൻലാൽ, മനസ് നിറഞ്ഞ് മലയാളികളും

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത