
നടി മൃണാൽ താക്കൂറിനെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. നേരത്തെ തമിഴ് നടൻ ധനുഷുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്ക് ശേഷം ഇപ്പോൾ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുമായി താരം ഡേറ്റിങ്ങിലാണെന്ന് സോഷ്യൽമീഡിയയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ മൃണാൾ ചിരിച്ചു തള്ളി. അഭ്യൂഹത്തെക്കുറിച്ച് മറുപടിയുമായി താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. മൃണാളിന്റെ തലയിൽ അമ്മ മസാജ് ചെയ്യുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തത്. കിംവദന്തികൾ സൗജന്യ പിആർ ആണെന്നും സൗജന്യങ്ങൾ ഇഷ്ടമാണെന്നും മൃണാൾ വ്യക്തമാക്കി.
അതേസമയം, മൃണാലും ശ്രേയസ് അയ്യരും ഒരുമിച്ച് സമയം ചെലവഴിക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത പോസ്റ്റുകളാണ് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരത്തുന്നത്. നേരത്തെ ധനുഷുമായി ചുറ്റിപ്പറ്റിയായിരുന്നു ഗോസിപ്പുകൾ. ഈ വർഷം ആദ്യം സൺ ഓഫ് സർദാർ 2 പ്രീമിയറിൽ ആലിംഗനം ചെയ്തതോടെയാണ് കിംവദന്തികൾക്ക് തുടക്കം കുറിച്ചത്. ഒടുവിൽ ഇരുവരും വാർത്തകൾ തള്ളി രംഗത്തെത്തി. സിദ്ധാന്ത് ചതുർവേദിക്കൊപ്പം അഭിനയിക്കുന്ന ദോ ദീവാനേ ഷെഹർ മേം മൃണാളിന്റെ പുതിയ ചിത്രം.