ധ്രുവ് അര്‍ജുന അവാര്‍ഡ് ജേതാവായ കബഡി താരം മനതി ഗണേശനായിട്ടായിരിക്കും വേഷമിടുക.
'പരിയേറും പെരുമാള്‍' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെല്‍വരാജിന്റെ പുതിയ പ്രൊജക്റ്റില്‍ വിക്രമിന്റെ മകൻ ധ്രുവ് നായകനാകുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. ധ്രുവ് നായകനാകുന്ന ചിത്രം ഒരു സ്‍പോര്‍ട്‍സ് ബയോപിക് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. മാരി സെല്‍വരാജ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എപ്പോഴായിരിക്കും ധ്രുവ് ചിത്രം തുടങ്ങുക എന്ന് അറിയിച്ചിട്ടില്ല
ധ്രുവ് അര്‍ജുന അവാര്‍ഡ് ജേതാവായ കബഡി താരം മനതി ഗണേശനായിട്ടായിരിക്കും മാരി സെല്‍വരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുക. മനതി ഗണേശൻ തന്റെ അടുത്ത ബന്ധുകൂടിയാണ് എന്ന് മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. കുറേ നാളായി അദ്ദേഹത്തിന്റെ കഥ സിനിമയാക്കാണം എന്ന് ആഗ്രഹിക്കുന്നുവെന്നും മാരി സെല്‍വരാജ് പറയുന്നു. മാരി സെല്‍വരാജ് ചിത്രം പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസായിരിക്കും നിര്‍മിക്കുക.
ധനുഷ് നായകനാകുന്ന ചിത്രവും മാരി സെല്‍വരാജിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നായിരുന്നു ധനുഷ് മാരി സെല്‍വരാജിനൊപ്പമുള്ള പുതിയ പ്രൊജക്റ്റിനെ കുറിച്ച് എഴുതിയിരുന്നത്. ചിത്രത്തില്‍ ധനുഷിന്റ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.
'മഹാൻ' എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്‍തത്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'മഹാൻ' എന്ന ചിത്രത്തിനായി ധ്രുവ് വിക്രം ഒരു ഗാനം ആലപിച്ചിരുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്സ് സുരെൻ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്സ് മോനേഷ്. സിമ്രാൻ, സിംഹ, വാണി ഭോജൻ, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു 'മഹാൻ'. സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ടി സന്താനം, കുമാര്‍ ഗംഗപ്പൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിസൈനേഴ്‍സ്. ആര്‍ എസ് വെങ്കട്, ഡി നിര്‍മല്‍ കണ്ണൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. വിവേക് ഹര്‍ഷൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു.
Read More: പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്, ലിറിക്കല്‍ മോഷൻ പോസ്റ്റര്‍ പുറത്ത്
