നേഴ്സുമാരെ അപമാനിച്ചു; 'ലൈംഗിക ചുവയുള്ള പരാമര്‍ശം' ബാലയ്യ വിവാദത്തില്‍, ഖേദം പ്രകടിപ്പിച്ച് തടിതപ്പി.!

Published : Feb 07, 2023, 10:38 AM IST
നേഴ്സുമാരെ അപമാനിച്ചു; 'ലൈംഗിക ചുവയുള്ള പരാമര്‍ശം' ബാലയ്യ വിവാദത്തില്‍, ഖേദം പ്രകടിപ്പിച്ച് തടിതപ്പി.!

Synopsis

തുടര്‍ന്നാണ് പിന്നെ ഖേദവുമായി ബാലയ്യ രംഗത്ത് എത്തിയത്. എന്നാല്‍ ഈ ഖേദപ്രകടനവും പതിവ് ബാലയ്യ രീതിയിലാണ് എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം.

ഹൈദരാബാദ്: തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി നില്‍ക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. വീര സിംഹ റെഡ്ഡി അത്രയും വലിയ വിജയമാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ ഈ വിജയത്തിന് ശേഷവും വിവാദത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. നേഴ്സുമാര്‍ക്കെതിരെ ആശ്ലീല പരാമര്‍ശം നടത്തിയെന്നതാണ് ബാലകൃഷ്ണയ്ക്ക് എതിരെ ഉയരുന്ന ആരോപണം. തല്‍ക്കാലം ഇതില്‍ മാപ്പ് പറഞ്ഞ് താരം രക്ഷപ്പെട്ടു.

'ആഹാ' ഒടിടി പ്ലാറ്റ്ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്ന 'അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ടോക്ക് ഷോയിലെ പവന്‍ കല്ല്യാണ്‍ പങ്കെടുത്ത എപ്പിസോഡിലായിരുന്നു വിവാദ പരാമര്‍ശം. തനിക്ക് അപകടം പറ്റിയ കാര്യം വിശദീകരിച്ച ബാലകൃഷ്ണ അന്ന് തന്നെ പരിചരിച്ച നേഴ്സിനെക്കുറിച്ച് പറഞ്ഞപ്പോള്‍  വഴിവിട്ട വാക്ക് ഉപയോഗിച്ചു. പരിപാടി സ്ട്രീം ചെയ്തതോടെ സംഭവം വിവാദമായി. സോഷ്യല്‍ മീഡിയയില്‍ ബാലകൃഷ്ണയ്ക്കെതിരെ പ്രതിഷേധം അലയടിച്ചു.

ഇതിനെ തുടര്‍ന്നാണ് പിന്നെ ഖേദവുമായി ബാലയ്യ രംഗത്ത് എത്തിയത്. എന്നാല്‍ ഈ ഖേദപ്രകടനവും പതിവ് ബാലയ്യ രീതിയിലാണ് എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം.

"നഴ്‌സുമാരെ അപകീർത്തിപ്പെടുത്തിയെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിഷേധിക്കുന്നു. ഞാൻ പറഞ്ഞതിന്‍റെ അർത്ഥം മാറിപ്പോയതാണ്. നഴ്സുമാരെയും അവരുടെ ജോലിയെയും ഞാൻ ഏറ്റവും ആദരവോടെയാണ് കാണുന്നത്. എന്‍റെ ആശുപത്രിയായ ബസവതാരകം കാൻസർ ഹോസ്പിറ്റലിൽ അവരുടെ മികച്ച പരിചരണം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്‍റെ വാക്കുകൾ അവരെ വേദനിപ്പിച്ചെങ്കിൽ ഞാൻ ഖേദിക്കുന്നു" - ബാലകൃഷ്ണ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. 

അടുത്തിടെ തെലുങ്ക് സിനിമ ലോകത്തെ മറ്റ് ഇതിഹാസ താരങ്ങളെ അപമാനിച്ചുവെന്ന പേരില്‍ ബാലകൃഷ്ണ വിവാദത്തിലായിരുന്നു. നാഗാർജുനയുടെ അച്ഛനെക്കുറിച്ച് വളരെ മോശമായി ബാലയ്യ പറഞ്ഞതാണ് വിവാദമായത്. വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിൽ മുതിർന്ന അഭിനേതാക്കളായ അക്കിനേനി നാഗേശ്വര റാവു (എഎൻആർ), എസ് വി രംഗ റാവു എന്നിവരെക്കുറിച്ച് അദ്ദേഹം അനാദരവോടെ പ്രതികരിച്ചതാണ് വാര്‍ത്തയായത്.

അക്കിനേനി  കുടുംബത്തിലെ യുവ തലമുറ  അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടും. ഇതില്‍ യാതൊരു ക്ഷമാപണം നടത്താനും ബാലകൃഷ്ണ ഇതുവരെ തയ്യാറായിട്ടില്ല. 

ചിരഞ്ജീവിയുടെ റിവോൾവർ സ്വന്തം തലയിൽ വച്ചു; ബാലയ്യയോട് ആ സംഭവം വെളിപ്പെടുത്തി പവന്‍ കല്ല്യാണ്‍

'നമ്മൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ, കളങ്കമില്ലാത്ത, സപ്പോർട്ടീവായ വ്യക്തിയാണ്'; ഹണി റോസ്

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി