'പ്രകൃതി ആത്മാവിന്റെ നിറം ധരിക്കുന്നു'; ഫോട്ടോഷൂട്ട് പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

Published : Nov 19, 2020, 03:58 PM IST
'പ്രകൃതി ആത്മാവിന്റെ നിറം ധരിക്കുന്നു'; ഫോട്ടോഷൂട്ട് പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

Synopsis

നീണ്ട പതിനാലു വര്‍ഷമായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ലക്ഷ്മി നക്ഷത്ര . റേഡിയോ ജോക്കി മുതൽ  അഭിനയരംഗത്തുവരെ ഒരു കൈ നോക്കാൻ ലക്ഷ്മി തയ്യാറായി. 

നീണ്ട പതിനാലു വര്‍ഷമായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കി മുതൽ അഭിനയരംഗത്തുവരെ ഒരു കൈ നോക്കാൻ ലക്ഷ്മി തയ്യാറായി. അടുത്തിടെയാണ് തന്റെ കരിയറിലെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ വീഡിയോയാ ലക്ഷ്മി പങ്കുവച്ചത്.

പതിനാലുവര്‍ഷമായെന്ന് ഓര്‍ക്കാന്‍പോലും വയ്യെന്നും, വീഡിയോ ഉണ്ടാക്കിനല്‍കിയ ആരാധികയ്ക്ക് നന്ദിയും പറഞ്ഞാണ് വീഡിയോ താരം പങ്കുവച്ചത്. ഒരു സിനിമാ താരത്തിനോളം തന്നെ ആരാധകരുണ്ട് ലക്ഷ്മിക്കിപ്പോൾ. അത് സോഷ്യൽ മീഡിയയിൽ താരത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ നിന്ന് തന്നെ വ്യക്തവുമാണ്.

നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരികയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം തിളങ്ങിയ ലക്ഷ്മി മാർക്കോണി മത്തായി എന്ന ചിത്രത്തിലായിരുന്നു വേഷമിട്ടത്.

ഇപ്പോഴിതാ തന്റെ വ്യത്യസ്ത ഭാവങ്ങളുമായി പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്