നാല്പത് വർഷങ്ങൾക്ക് മുമ്പ്..; ആദ്യ തമിഴ് ചിത്രത്തിന്റെ ഫോട്ടോഷൂട്ട് പങ്കുവച്ച് പ്രിയതാരം !

Web Desk   | Asianet News
Published : Nov 18, 2020, 08:02 PM IST
നാല്പത് വർഷങ്ങൾക്ക് മുമ്പ്..; ആദ്യ തമിഴ് ചിത്രത്തിന്റെ ഫോട്ടോഷൂട്ട് പങ്കുവച്ച് പ്രിയതാരം !

Synopsis

തന്റെ ആദ്യ തമിഴ് ചിത്രമായ ‘നെഞ്ചത്തെ കിള്ളാതെ’യുടെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സുഹാസിനി പങ്കുവയ്ക്കുന്നത്.

രുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ നടിയാണ് സുഹാസിനി. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി​ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ മണിരത്നവുമായുള്ള വിവാഹത്തിന് ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും  സുഹാസിനി ചുവടു വച്ചു. ഇപ്പോഴിതാ 40 വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. തന്റെ ആദ്യ തമിഴ് ചിത്രമായ ‘നെഞ്ചത്തെ കിള്ളാതെ’യുടെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സുഹാസിനി പങ്കുവയ്ക്കുന്നത്.

ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി. പഠനത്തിന് ശേഷം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇതിനിടയിലാണ് സംവിധായകൻ ജെ.മഹേന്ദ്രൻ ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിൽ താരത്തെ കാസ്റ്റ് ചെയ്യുന്നത്. പത്മരാജന്റെ ‘കൂടെവിടെ’ ആയിരുന്നു സുഹാസിനി അഭിനയിച്ച ആദ്യമലയാളചിത്രം. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി