​'മാഷിന് മുമ്പിൽ..'; ‍നൃത്ത പരിശീലന വീഡിയോ പങ്കുവച്ച് നവ്യ, അഭിനന്ദനവുമായി ആരാധകർ

Web Desk   | Asianet News
Published : Nov 30, 2020, 09:48 PM IST
​'മാഷിന് മുമ്പിൽ..'; ‍നൃത്ത പരിശീലന വീഡിയോ പങ്കുവച്ച് നവ്യ, അഭിനന്ദനവുമായി ആരാധകർ

Synopsis

നേരത്തെയും മാഷിനൊപ്പമുള്ള ചിത്രം നവ്യ പങ്കുവച്ചിരുന്നു. 'ഒരു ഗുരു ഇല്ലാതെ ആർക്കും മറ്റേ കരയിലേക്ക് കടക്കാൻ കഴിയില്ല .. എന്റെ ഗുരു .. മനു മാഷ്', എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചിരുന്നത്.

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും തന്റെ ​നൃത്തവുമായി ബന്ധപ്പെട്ട  ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ​ഇപ്പോഴിതാ ​ഗുരുവിന് മുമ്പിൽ നൃത്ത പരിശാൃീലനം ചെയ്യുന്ന  വീഡിയോയാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. 

മനു മാഷിന് മുമ്പിൽ നൃത്ത പരിശീലനം എന്ന ക്യാപ്ഷനോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ മകൻ സായിയെയും കാണാൻ സാധിക്കും. വീഡിയോ പങ്കുവച്ചതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയരിക്കുന്നത്. 

നേരത്തെയും മാഷിനൊപ്പമുള്ള ചിത്രം നവ്യ പങ്കുവച്ചിരുന്നു. 'ഒരു ഗുരു ഇല്ലാതെ ആർക്കും മറ്റേ കരയിലേക്ക് കടക്കാൻ കഴിയില്ല .. എന്റെ ഗുരു .. മനു മാഷ്', എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചിരുന്നത്. നേരത്തെ വിദ്യാരംഭ ദിനത്തിലും മാഷിനൊപ്പമുള്ള ചിത്രങ്ങൾ നവ്യ പങ്കുവച്ചിരുന്നു.  

PREV
click me!

Recommended Stories

'4-ാം വയസിൽ ലൈം​ഗികാതിക്രമം, 18ൽ വിവാഹം, ഭർത്താവിന് പരസ്ത്രീ ബന്ധം, ​ഗർഭം അലസി'; കുടുംബം തകർത്തവൾ വിളികളോട് കെനീഷ
മക്കളേയും കൊണ്ട് കടത്തിണ്ണയിൽ, കാവലായ തെരുവ് നായകൾ, ഭിക്ഷ യാചിച്ച അമ്മ, അവരെ ഏറ്റെടുത്തൊരു അച്ഛൻ; ഇത് ​ഗം​ഗയുടെ ജീവിതം