മമ്മൂട്ടിയെ കടത്തിവെട്ടി നയൻതാര, ഇനി മത്സരം മോഹൻലാലിനോട്, ഇൻസ്റ്റയിൽ ലേഡി സൂപ്പർ സ്റ്റാർ തരം​ഗം

Published : Sep 13, 2023, 05:33 PM ISTUpdated : Sep 13, 2023, 06:37 PM IST
മമ്മൂട്ടിയെ കടത്തിവെട്ടി നയൻതാര, ഇനി മത്സരം മോഹൻലാലിനോട്, ഇൻസ്റ്റയിൽ ലേഡി സൂപ്പർ സ്റ്റാർ തരം​ഗം

Synopsis

ഓ​ഗസ്റ്റ് 31നാണ് നയൻതാര ഇൻസ്റ്റാ​ഗ്രാമിൽ വരവറയിച്ചത്.

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാ​ഗ്രാമിൽ തരം​ഗം തീർത്ത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി വെറും പതിമൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് മില്യൺ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മലയാളത്തിന്റെ സൂപ്പർതാരമായ മമ്മൂട്ടിയെ ഇൻസ്റ്റയിൽ മറികടന്നിരിക്കുകയാണ് നയൻസ്. 

ഇൻസ്റ്റാ​ഗ്രാമിൽ നാല് മില്യൺ ഫോളോവേഴ്സ് ആണ് മമ്മൂട്ടിക്ക് ഉള്ളത്. 5.5 മില്യൺ പേരാണ് മോഹൻലാലിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്തിരിക്കുന്നത്. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ നയൻസ് മോഹൻലാലിനെ കടത്തി വെട്ടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. 

ഓ​ഗസ്റ്റ് 31നാണ് നയൻതാര ഇൻസ്റ്റാ​ഗ്രാമിൽ വരവറയിച്ചത്. തന്റെ കുഞ്ഞുങ്ങളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം ആരാധകർക്ക് മുന്നിൽ കാട്ടികൊണ്ടായിരുന്നു നയൻസിന്റെ രം​ഗപ്രവേശനം. ഒപ്പം 'നാൻ വന്തിട്ടേന്ന് സൊല്ല്' എന്ന ക്യാപ്ഷനും നയൻതാര നൽകിയിരുന്നു. രണ്ട് ലക്ഷത്തി അറുപ്പത്താറായിരം പേരാണ് ഇതിനോടകം ഈ പോസ്റ്റിന് ലൈക്കടിച്ചിരിക്കുന്നത്.

അതേസമയം, ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസിന് എത്തിയത്. ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം നയന്‍സിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ്. ആറ്റ്ലിയാണ് സംവിധാനം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ഇതിനോടകം 600 കോടി പിന്നിട്ടു കഴിഞ്ഞു. ആറാം ദിനം ഹിന്ദി ഷോകള്‍ - 11660വും ഗ്രോസ് 19.02 കോടിയുമാണ്. തമിഴ് ഷോകള്‍- 1049ഉം ഗ്രോസ്- 1.61 കോടിയും തെലുങ്ക് ഷോകള്‍- 854ഉം ഗ്രോസ് 1.09 കോടിയും ആണ് നേടിയിരിക്കുന്നത്. തെന്നിന്ത്യന്‍ സ്റ്റൈലില്‍ ഷാരൂഖ് നിറഞ്ഞാടിയ ചിത്രത്തില്‍ ദീപിക പദുക്കോണും വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

മക്കൾ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഭ്രാന്തായേനെ, ഈ അവസ്ഥ വരുന്നവർക്കെ മനസിലാകൂ: രേണു സുധി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത