Asianet News MalayalamAsianet News Malayalam

മക്കൾ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഭ്രാന്തായേനെ, ഈ അവസ്ഥ വരുന്നവർക്കെ മനസിലാകൂ: രേണു സുധി

സുധിയുടെ മരണ ശേഷം രേണുവിനെതിരെ വിമർശനങ്ങളും മോശം കമന്റുകളും വന്നിരുന്നു. 

late actor kollam sudhi wife renu talk about bad comments and criticism nrn
Author
First Published Sep 13, 2023, 4:16 PM IST

ലയാളത്തിന്റെ പ്രിയ താരം കൊല്ലം സുധി വിടപറഞ്ഞിട്ട് മൂന്ന് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. അപ്രതീക്ഷിതമായി വന്നു ചേർന്ന വേദനയിൽ നിന്നും മുക്തി നേടാനുള്ള ശ്രമത്തിലാണ് സുധിയുടെ ഭാ​ര്യ രേണുവും മക്കളും. സുധിയുടെ മരണ ശേഷം രേണുവിനെതിരെ വിമർശനങ്ങളും മോശം കമന്റുകളും വന്നിരുന്നു. ഭർത്താവിന്റെ മരണ ശേഷം റീൽസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനങ്ങൾ. ഇവയ്ക്ക് മറുപടിയുമായി രേണു നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം കമന്റുകളെ കുറിച്ചും നിലവിലെ ജീവിത സാഹചര്യങ്ങളെ പറ്റിയും രേണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

സുധി മരിക്കുന്നതിന് കുറച്ച് നാൾ മുന്നെയാണ് ഇൻസ്റ്റാ​ഗ്രാം തുടങ്ങുന്നതെന്ന് രേണു പറയുന്നു. സുധി പറഞ്ഞതു കൊണ്ടാണ് റീൽസ് ചെയ്തത്. നെ​ഗറ്റീവ് കമന്റുകളോട് ഒന്നും പറയാനില്ലെന്നും പറയുന്നവർ പറഞ്ഞോട്ടെ എന്നും രേണു പറഞ്ഞു. വെറൈറ്റി മീഡിയയോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.  

രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ

ഇത്രയും സ്നേഹനിധിയായിട്ടുള്ള എന്റെ ഭർത്താവ് മരിച്ചു പോയി. കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാനത് അക്സപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നിരിക്കാം. സത്യം പറഞ്ഞാൽ ആത്മഹത്യ ചെയ്യേണ്ടൊരു അവസ്ഥ പോലും വരുമായിരിക്കും. സുധി ചേട്ടന്റെ പ്രതിരൂപമായിട്ടാണ് ഞാൻ മക്കളെ കാണുന്നത്. ഏട്ടൻ പോയി എങ്കിലും ഏട്ടൻ എന്റെ കൂടെ ഉണ്ട്. അദ്ദേഹം മരിക്കുന്നതിന് കുറച്ച് നാൾ മുന്നെയാണ് ഞാൻ ഇൻസ്റ്റാ​ഗ്രാം തുടങ്ങുന്നതും. റീൽസ് ചെയ്യുന്നതും. അതും സുധി ഏട്ടൻ പറഞ്ഞതു കൊണ്ട്. നെ​ഗറ്റീവ് കമന്റുകളോട് ഞാൻ ഒന്നും പറയുന്നില്ല. കാരണം പറയുന്നവർ പറഞ്ഞോട്ടെ. ഈ അവസ്ഥ വരുന്നവർക്കേ അത് മനസിലാകൂ. ഏട്ടനെ സ്നേഹിക്കുന്നവർ നമ്മുടെ കൂടെ ഉള്ളപ്പോൾ യാതൊരുവിധ പ്രശ്നവും ഇല്ല. നമ്മളെ മനസിലാക്കുന്ന കുറച്ചു പേര് മതി. അവൾ അങ്ങനെ പോകുന്നു ഇങ്ങനെ പോകുന്നു എന്നൊക്കെ പറയാം. വിധവ സർട്ടിഫിക്കറ്റ്, ജോലിയുടെ കാര്യങ്ങൾ ഇതിനൊക്കെ ആകും ഞാൻ പോകുന്നത്. നമ്മളുടെ ആവശ്യങ്ങൾക്ക് നമ്മളല്ലേ ഓടാൻ ഉള്ളൂ. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ഒന്നും വിടത്തില്ലായിരുന്നു. 

39വയസെന്ന് അഭിമാനത്തോടെ പറയും, അടുത്തവർഷം 40തികയും, പക്ഷെ ഞാൻ ഹോട്ട് ആണ്: പ്രിയാമണി

സുധി ചേട്ടൻ മരിച്ച സമയത്ത് ഒരുപാട് പേര് ഞങ്ങളെ സഹായിച്ചിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഇപ്പോഴും ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. അരിയും കാര്യങ്ങളുമൊക്കെ റേഷൻ കടയിൽ നിന്നും കിട്ടും. എനിക്കിപ്പോൾ ഒരു ജോലിയാണ് ആവശ്യം. എപ്പോഴും എല്ലാവരും സഹായിക്കണമെന്നില്ലല്ലോ. പുറത്ത് പറയാൻ പറ്റാത്ത ബുദ്ധിമുട്ടുകളൊക്കെ ഉണ്ട്. ജോലി ആവശ്യമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios