വിഘ്നേഷ് ശിവനെ നയന്‍താര ‘അൺഫോളോ’ ചെയ്തു? പിന്നാലെ വൈറലായി നയന്‍സിന്‍റെ 'ഗൂഢമായ ഇന്‍സ്റ്റ സ്റ്റാറ്റസ്'.!

Published : Mar 02, 2024, 02:50 PM ISTUpdated : Mar 02, 2024, 02:57 PM IST
വിഘ്നേഷ് ശിവനെ നയന്‍താര ‘അൺഫോളോ’ ചെയ്തു? പിന്നാലെ വൈറലായി നയന്‍സിന്‍റെ 'ഗൂഢമായ ഇന്‍സ്റ്റ സ്റ്റാറ്റസ്'.!

Synopsis

നയൻതാര നേരത്തെ വിഘ്നേഷ് നേരത്തെ നയന്‍താരയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് ഇൻറർനെറ്റിൽ വൈറലാകുന്നു. ഇതിനൊപ്പം തന്നെ നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ  വ്യക്തമല്ലാത്ത സന്ദേശവും ചര്‍ച്ചയാകുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്‌നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയരുന്നുണ്ട്.

"കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും 'എനിക്ക് അത് ലഭിച്ചു' എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. നയൻതാര നേരത്തെ വിഘ്നേഷ് നേരത്തെ നയന്‍താരയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ ആഴ്ച, നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍  ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കിട്ടിരുന്നു. ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്‌നേഷിനെ കൈ ചുറ്റി നില്‍ക്കുന്ന രീതിയിലായിരുന്നു ആ സ്റ്റോറി. 2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന്‍ ബോളിവുഡ് കോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നയന്‍സിനും വിഘ്നേശിനും ഉലകം, ഉയിര്‍ എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്.

ഏറ്റവും ഒടുവില്‍ നയന്‍താര അഭിനയിച്ചത് അന്നപൂരണി എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ സീനുകളും സംഭാഷണങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് വിവാദമുണ്ടാകുകയും ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ സിനിമ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

അതേ സമയം വിഘ്നേഷ് ശിവന്‍ തന്‍റെ കരിയറില്‍ ചില പ്രശ്നങ്ങളിലാണ്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രം​ഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമ വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാ​ദം സിനിമയെ മുന്നോട്ട് കൊണ്ടുപോയില്ല. 

ചെന്നൈയില്‍ മാത്രം 269 ഷോകള്‍, ശനിയാഴ്ച 'മഞ്ഞുമ്മല്‍ ബോയ്സ്' ലോക്ക് ആക്കി; ടിക്കറ്റ് കിട്ടാനില്ല !

ലോക ബോക്സോഫീസില്‍ അത്ഭുതമായി വിസ്മയ ചിത്രം ഡ്യൂൺ പാര്‍ട്ട് 2; ഗംഭീര ഓപ്പണിംഗ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത