നെറ്റ്ഫ്ലിക്സ് സിനിമകളെ ഓസ്കറിന് എടുക്കരുതെന്ന് സ്പീൽബർഗ്; നെറ്റ്ഫ്ലിക്സിന്‍റെ മറുപടി

By Web TeamFirst Published Mar 5, 2019, 9:20 AM IST
Highlights

ഇപ്പോള്‍ 'റോമ' പോലുള്ള  നെറ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ് ഫോമുകളിലെ സിനിമകളുടെ പ്രാതിനിധ്യം സിനിമാ അവാർഡ് വേദിയില്‍ കൂടുന്നതിനെ വിമര്‍ശിച്ച് സ്പീൽബർഗ് വീണ്ടും രംഗത്ത് എത്തി

ഹോളിവുഡ്: ഓണ്‍ലൈന്‍ സിനിമകളെ ഓസ്കറിന് പരിഗണിക്കാമോ എന്ന വിഷയം ഹോളിവുഡില്‍ തര്‍ക്കമായി വളരുന്നു. ഈ വര്‍ഷത്തെ ഓസ്കാറില്‍  'റോമ' പോലുള്ള ഓണ്‍ലൈന്‍ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ നേടിയതിനെ തുടര്‍ന്ന് ഈ ചര്‍ച്ച ശക്തമായി രംഗത്ത് എത്തിയത് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗാണ്. നേരത്തെ ഓൺലൈനിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഓസ്‌കാറിന്‌ പരിഗണിക്കേണ്ടതില്ലെന്ന ഇദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 

ഇപ്പോള്‍ 'റോമ' പോലുള്ള  നെറ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ് ഫോമുകളിലെ സിനിമകളുടെ പ്രാതിനിധ്യം സിനിമാ അവാർഡ് വേദിയില്‍ കൂടുന്നതിനെ വിമര്‍ശിച്ച് സ്പീൽബർഗ് വീണ്ടും രംഗത്ത് എത്തി.  ഇത്തരം ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റഫോമിന് വേണ്ടി നിർമ്മിച്ച ശേഷം, ഓസ്കാർ നോമിനേഷന് പരിഗണിക്കാനായി ഒരു തീയേറ്ററിൽ കഷ്ടി ഒരാഴ്ച ഓടിച്ചു കയറിക്കൂടുന്നു സ്പീൽബർഗിന്‍റെ ആരോപണം. 2019ല്‍ ഇത്തരത്തില്‍ ഏകദേശം 13 നോമിനേഷനുകൾ എത്തിയിരുന്നു. ചെറിയ സ്ക്രീന്  വേണ്ടി സിനിമ ചെയ്യുന്നത് എന്നതിന് അര്‍ത്ഥം നിങ്ങള്‍ ചെയ്യുന്നത്  ടെലിവിഷന്‍ മൂവിയാണെന്നാണ് സ്പീൽബർഗ് പറയുന്നു.

ഒരു സംവിധായകന്‍ എന്ന നിലയിൽ തന്‍റെ പ്രേക്ഷകര്‍ക്ക് നൽകാവുന്ന ഏറ്റവും മികച്ച അനുഭവം, അവർക്ക് മികച്ച തീയേറ്റർ അനുഭവം സിനിമയിലൂടെ എത്തിക്കുക എന്നതാണ്. ഇപ്പോള്‍ വരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സിനിമകളുടെ നിലവാരവും,  നിങ്ങള്‍ അത് കാണാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളും ഇന്ന് എത്രകണ്ട് മികച്ചതാണെങ്കിലും, ഇരുട്ടില്‍ ഒന്നിച്ചിരുന്ന് സിനിമ ആസ്വദിക്കുമ്പോള്‍, നാം ഇരിക്കുന്ന പരിസരം മറന്ന് സിനിമയുടെ ഭാഗമാകുന്നു. ആ അനുഭവത്തിലാണ് എനിക്ക് വിശ്വസിക്കുന്നത്. അതിനാൽ തന്നെ തീയേറ്ററുകൾ നമുക്കിടയിൽ എന്നെന്നും നിലനിൽക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. 

ഓണ്‍ ലൈന്‍ സിനിമകളെ സ്പീൽബർഗ് വിമര്‍ശിക്കുന്നു. എന്നാല്‍  സ്പീൽബർഗിന്‍റെ വിമര്‍ശനത്തിന് മറുപടി എന്ന നിലയില്‍ പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ് ഫോം നെറ്റ് ഫ്ലിക്സ് രംഗത്ത് എത്തി. ട്വിറ്ററിലൂടെ തങ്ങളുടെ പ്രത്യേകതകള്‍ വിവരിക്കുകയാണ് നെറ്റ് ഫ്ലിക്സ്. വിദൂരമായ തീയറ്റര്‍ സൌകര്യം ഇല്ലാത്ത നാട്ടുകാര്‍ക്കും കുറഞ്ഞ ചിലവില്‍ ഞങ്ങളുടെ സിനിമ ആസ്വദിക്കാം, റിലീസ് സെന്‍ററുകളുടെ അതിരുകള്‍ ഇല്ല, എവിടെയും റിലീസ് ചെയ്യാം. ഫിലിം മേക്കേര്‍സിന് അവരുടെ കല പങ്കുവയ്ക്കാന്‍ കൂടുതല്‍ സൌകര്യം ലഭിക്കുന്നു. ഇവയെല്ലാം പരസ്പരം പൂരകങ്ങളാണെന്നും ട്വീറ്റ് പറയുന്നു.
 

click me!