
ആരാധകർക്ക് സോഷ്യൽ മീഡിയയിലൂടെ പുതുവത്സരാശംസകളുമായി ബോളിവുഡ് താരങ്ങൾ. കൊച്ചുമക്കൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ബിഗ് ബിയും ജയാബച്ചനും പുതുവത്സരം ആശംസിച്ചിരിക്കുന്നത്. വളരെ ചെറിയ വാക്കുകളിലാണ് സ്റ്റൈൽമന്നൻ രജനീകാന്തിന്റെ ആശംസ, ''എല്ലാവർക്കും സന്തോഷപ്രദമായ പുതുവത്സരം ആശംസിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ.''
ജയാ ബച്ചൻ, കൊച്ചുമക്കളായ ആരാധ്യ, നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന സമയത്തെ ചിത്രമാണ് അമിതാഭ് ബച്ചൻ പങ്കുവച്ചിരിക്കുന്നത്. ഇവരെക്കൂടാതെ ഷാരുഖ് ഖാൻ, അനിൽ കപൂർ, സുഷ്മിത സെൻ, രാധിക ആപ്തെ എന്നിവരും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ''പുതിയ വർഷം പുതിയ സന്തോഷങ്ങൾ കൊണ്ടുവരട്ടെ'' എന്നാണ് ബിഗ് ബിയുടെ ആശംസ
'എങ്ങനെയായിരിക്കണമെന്ന് ഒരാളോട് ആർക്കും പറയാൻ സാധിക്കില്ല. എന്ത് ചെയ്യണമെന്നും പറയാൻ കഴിയില്ല. ഈ വർഷം ഭാവിയിൽ എങ്ങനെയായിരിക്കുമെന്നും ആർക്കും പ്രവചിക്കാൻ സാധ്യമല്ല. വളരെയധികം ദൗർബല്യങ്ങളുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ ഭാവിയിൽ നാം എല്ലാവരോടും അനുഭാവത്തോടെ പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അള്ളാഹ് എല്ലാവരെയും അനുഗ്രഹിക്കട്ടെ. പുതുവത്സരാശംസകൾ.'' ഷാരൂഖ് ഖാൻ ആശംസിക്കുന്നു.
. ''എല്ലാവർക്കും പുതുവത്സരം ആശംസിക്കുന്നു, വൈൻ കുടിക്കുന്നു'' എന്ന ക്യാപ്ഷനോടെയാണ് രാധിക ആപ്തെയുടെ ആശംസാക്കുറിപ്പ്.