പിറന്നാൾ ദിനത്തിൽ സുന്ദരിയായി നിത പ്രോമി, ആശംസകളുമായി ആരാധകർ

Published : Feb 27, 2024, 11:11 AM IST
പിറന്നാൾ ദിനത്തിൽ സുന്ദരിയായി നിത പ്രോമി, ആശംസകളുമായി ആരാധകർ

Synopsis

"മിനിസ്ക്രീനിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷത്തില്‍ തകർത്താടുകയാണ് നിത ഇപ്പോൾ"

വെറുതേ അല്ല ഭാര്യ എന്ന ടെലിവിഷന്‍ ഷോയിലൂടെ മലയാളത്തിന് ലഭിച്ച നായികമാരില്‍ ഒരാളാണ് നിത പ്രോമി. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ നിതയും ഭര്‍ത്തവ് പ്രോമിയും രണ്ട് മക്കളും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരാണ്. പരസ്പരം വഴക്കടിച്ചും കളിച്ചും ചിരിച്ചും വളരെ ഹാപ്പിയായ കുടുംബമാണ് തങ്ങളുടേത് എന്ന് ഇവരുടെ റീലുകള്‍ കണ്ടാല്‍ ബോധ്യമാവും. നിത- പ്രോമി ദമ്പതികള്‍ ഇന്ന് സിനിമയിലും സജീവമാണ്. ഇരുവരും ഒന്നിച്ച് മമ്മൂട്ടിയ്‌ക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നിത ഇതിനകം പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം സ്‌ക്രീന്‍ പങ്കിട്ടു കഴിഞ്ഞു. 

മിനിസ്ക്രീനിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷത്തില്‍ തകർത്താടുകയാണ് നിത ഇപ്പോൾ. അനുരാഗ ഗാനം പോലെയെന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ, താരത്തിൻറെ പിറന്നാൾ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മറ്റൊരു വർഷം കൂടി..' എന്നാണ് കഴിഞ്ഞ ദിവസം നിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 23 നായിരുന്നു താരത്തിന്‍റെ പിറന്നാള്‍ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്. 

 

അടുത്തിടെ ദാമ്പത്യജീവിതത്തിന്‍റെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിത ഇങ്ങനെ പ്രതികരിച്ചിരുന്നു- ഞങ്ങള്‍ രണ്ട് പേരും രണ്ട് വ്യക്തികളാണ്, അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഇടയില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട്. വഴക്കു കൂടാന്‍ രണ്ട് പേരും മുന്നിലാണ്. രണ്ട് പേര്‍ക്കും രണ്ട് അഭിപ്രായങ്ങളുണ്ടാവും, അത് സംസാരിക്കും, എത്ര സംസാരിച്ച് വഴക്കടിച്ചാലും ഞങ്ങള്‍ക്ക് ഞങ്ങളിലേക്ക് തിരിച്ചുവരണം എന്ന ബോധ്യം എപ്പോഴും ഉണ്ടാവും. അതാണ് പതിനെട്ട് വര്‍ഷത്തെ ഞങ്ങളുടെ സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം, നിത പറഞ്ഞിരുന്നു.

ALSO READ : ഇതാണ് 'ബെഞ്ചമിന്‍ ജോഷ്വ'; 'ബസൂക്ക'യിലെ ഗൗതം വസുദേവ് മേനോനെ പരിചയപ്പെടുത്തി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക