രാജമൗലി പടത്തില്‍ എന്ത് ലോജിക്ക്, ലോജിക്ക് കൂടുതല്‍ നോക്കിയാല്‍ പടം ദുരന്തമാകും: കരണ്‍ ജോഹര്‍

Published : Feb 17, 2025, 09:34 AM IST
രാജമൗലി പടത്തില്‍ എന്ത് ലോജിക്ക്, ലോജിക്ക് കൂടുതല്‍ നോക്കിയാല്‍ പടം ദുരന്തമാകും: കരണ്‍ ജോഹര്‍

Synopsis

ലോജിക്ക് ഇല്ലാത്ത സിനിമകള്‍ ഹിറ്റാകുന്നത് സംവിധായകന്‍റെ ബോധ്യം കൊണ്ടാണെന്ന് കരൺ ജോഹർ പറഞ്ഞു. 

മുംബൈ: കരൺ ജോഹർ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. എസ്എസ് രാജമൗലി സംവിധാനം നിര്‍വഹിച്ച ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി: ദി കൺക്ലൂഷൻ തുടങ്ങിയ സിനിമകൾ ഉത്തരേന്ത്യയില്‍ വിതരണം ചെയ്തത് കരണ്‍ ജോഹറാണ്. ട്രേഡ് അനലിസ്റ്റ് കോമൾ നഹ്‌തയുമായി അടുത്തിടെ നടത്തിയ സംഭാഷണത്തില്‍ കരൺ ജോഹർ രാജമൗലി സിനിമകളെക്കുറിച്ചും മറ്റും തുറന്നുപറഞ്ഞു. 

ലോജിക്ക് ഇല്ലാത്ത സിനിമയായിട്ടും  ചിത്രങ്ങള്‍ ഹിറ്റാകുന്നത് സംവിധായകന്‍റെ ബോധ്യമാണെന്ന് ഉറപ്പിക്കാൻ എസ്എസ് രാജമൗലിയുടെ സിനിമകളാണ് ഈ അഭിമുഖത്തില്‍ ഉദാഹരണമായി കരണ്‍ ജോഹര്‍ പറഞ്ഞത്. ഇത് എന്തായാലും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. 

കരൺ ജോഹറിനോട് ഒരു കഥയില്‍ ലോജിക്കില്ലെന്ന് അറിഞ്ഞിട്ടും അത് സിനിമയാക്കുവാന്‍ ഒരുങ്ങുന്നത് എന്ത് എന്നാണ് കരണ്‍ ജോഹര്‍ നേരിട്ട ചോദ്യം.  'ബോധ്യം' എന്നാണ് കരണ്‍ മറുപടി നൽകി. ഒരു ചലച്ചിത്രകാരനിൽ ബോധ്യം വളരെ പ്രധാനമാണെന്നും ബോധ്യമുണ്ടെങ്കിൽ യുക്തിക്ക് കാര്യമില്ലെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേർത്തു. 

തുടർന്ന് അദ്ദേഹം എസ്എസ് രാജമൗലിയെ ഉദാഹരണമായി എടുത്തു. 'രാജമൗലി പടത്തില്‍ എവിടെ നിങ്ങൾക്ക് ലോജിക്ക് കണ്ടെത്താനാകും?' എസ്എസ് രാജമൗലിയുടെ സിനിമയിൽ ഒരാൾക്ക് സംവിധായകന്‍റെ ബോധ്യം മാത്രമേ കാണാനാകൂ എന്ന് കരൺ പറഞ്ഞു, "ആ ബോധ്യം മുന്നിൽ വരുമ്പോൾ, പ്രേക്ഷകർ പോലും നിങ്ങളെ വിശ്വസിക്കും. അനിമൽ, ആർആർആർ, ഗദർ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ബ്ലോക്ക്ബസ്റ്ററുകൾക്കും ഇത് ബാധകമാണ്. അവയെല്ലാം ബോധ്യത്താൽ നയിക്കപ്പെട്ടതാണ്." കരണ്‍ പറഞ്ഞു. 

സണ്ണി ഡിയോളിന്‍റെ ഗദർ, ഗദർ 2 എന്നീ സിനിമകളെക്കുറിച്ചും കരൺ ജോഹർ സംസാരിച്ചു. ഒരാൾ 1000 പേരെ ഹാൻഡ്‌പമ്പ് ഉപയോഗിച്ച് അടിച്ചോടിക്കുന്നത് കാണിച്ചത് അത് ബോധ്യം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകന്‍ എന്ന നിലയിൽ, സണ്ണി ഡിയോളിന് അത് ചെയ്യാൻ കഴിയുമെന്ന് അനിൽ ശർമ്മ വിശ്വസിക്കുന്നു, അതിനാൽ പ്രേക്ഷകരും അത് വിശ്വസിക്കുന്നുവെന്ന് കരൺ പറഞ്ഞു. ലോജിക്കിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു സിനിമയെ ദുരന്തമാക്കുമെന്ന് കരണ്‍ പറഞ്ഞു. 

ദീപികയല്ല, ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി ഇനി പ്രിയങ്ക; രാജമൗലിയുടെ 1000 കോടി ചിത്രത്തിൽ വാങ്ങുന്നത്

രാജമൗലിക്കൊപ്പം പൃഥ്വിരാജില്ല, മറ്റൊരു വമ്പൻ താരം മഹേഷ് ബാബുവിനൊപ്പം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത