സാരിയിൽ വീണ്ടും തിളങ്ങി 'കൺമണി', കാണാം കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ

Published : Jul 12, 2022, 09:40 AM IST
സാരിയിൽ വീണ്ടും തിളങ്ങി 'കൺമണി', കാണാം കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ

Synopsis

'പാടാത്ത പൈങ്കിളി'യിലെ 'കണ്‍മണി'യുടെ ഫോട്ടോഷൂട്ട് വീഡിയോ.


ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് 'പാടാത്ത പൈങ്കിളി'. പരമ്പരയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് മനീഷ. ഒരുപക്ഷേ മനീഷയെന്ന പേരിനേക്കാൾ 'കൺമണി'യെന്ന് പറഞ്ഞാലാകും ടെലിവിഷൻ പ്രേക്ഷകർക്ക് താരത്തെ അറിയുക. ടിക് ടോക്കിൽ നിന്ന് ടെലിവിഷനിലേക്കെത്തിയ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ സ്വന്തം 'കൺമണി'യായി മാറിയത്. ഒരു അനാഥ പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന 'പാടാത്ത പൈങ്കിളി'യിൽ ശ്രദ്ധേയമായ വേഷമാണ് താരം അവതരിപ്പിക്കുന്നത്.  വ്യത്യസ്‍തതയുള്ള കഥാവതരണ രീതിയാണ് 'പാടാത്ത പൈങ്കിളി'യെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. പരമ്പരയിൽ വലിയ സ്വീകാര്യതയുള്ള താരത്തിന് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി നിരവധി ആരാധകരുണ്ട്.

നിരന്തരം ആരാധകർക്കായി ഫോട്ടോഷൂട്ടുകളും വീഡിയോകളും പങ്കുവയ്ക്കുന്ന 'കൺമണി'യുടെ കിടിലൻ വീഡിയോ ഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഡേൺ സാരിയിൽ ഏറെ സുന്ദരിയായി ബോൾഡ് ലുക്കിലാണ് താരം എത്തുന്നത്. അടുത്തിടെ സ്വയംവരയ്ക്കായി മനീഷ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ വലിയ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗ്ലാമറസ് ലുക്കിലെത്തിയ മനീഷയുടെ ചിത്രങ്ങളും വീഡിയോയും ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിക്കുകയായിരുന്നു. പുതിയ ഡിസൈൻ സാരിയിൽ ഏറെ മനോഹരിയായി അണിഞ്ഞൊരുങ്ങിയ മനീഷയുടെ വീഡിയോ പെട്ടെന്നാണ് കാഴ്ചക്കാരെ കൂട്ടിയത്.

'പാടാത്ത പൈങ്കിളി'

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. മനീഷയാണ് 'പാടാത്ത പൈങ്കിളി'യിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്. വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറി. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ. ഇതിന് പിന്നാലെയാണ് ലിക്ജിത്ത് സൂരജിന് പകരക്കാനായി എത്തിയത്. മികച്ച രീതിയിൽ ലിക്ജിത്തും വേഷം കൈകാര്യം ചെയ്ത് വരുന്നതിനിടയിൽ താരവും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു.

Read More : 'ശിവന്റെ' മാസ് പെര്‍ഫോമന്‍സിനായി കാത്ത് 'സാന്ത്വനം' ആരാധകര്‍

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക