വിശേഷദിവസങ്ങള്‍ സ്‌പെഷലായി തന്നെ ആഘോഷിക്കുന്നയാളാണ് സ്‌നേഹ. ചെറിയ കാര്യങ്ങള്‍ വരെ സെലിബ്രേറ്റ് ചെയ്യാനിഷ്ടമാണ്. ഒരാള്‍ക്ക് എത്ര ബര്‍ത്ത് ഡേയുണ്ട്, രണ്ട് ബര്‍ത്ത് ഡേയുണ്ടോ എന്ന് ചോദിച്ച് ശ്രീ എപ്പോഴും കളിയാക്കാറുണ്ട്.
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും യുട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.
കുഞ്ഞ് അതിഥി വരാന്‍ പോവുന്നതിന്റെ സന്തോഷം ആദ്യമായി പങ്കിട്ടത് സ്വന്തം ചാനലിലൂടെയായിരുന്നു. പിറന്നാളിന് ശ്രീക്ക് സര്‍പ്രൈസ് കൊടുത്തതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് സ്‌നേഹ. വിശേഷദിവസങ്ങള്‍ സ്‌പെഷലായി തന്നെ ആഘോഷിക്കുന്നയാളാണ് സ്‌നേഹ. ചെറിയ കാര്യങ്ങള്‍ വരെ സെലിബ്രേറ്റ് ചെയ്യാനിഷ്ടമാണ്. ഒരാള്‍ക്ക് എത്ര ബര്‍ത്ത് ഡേയുണ്ട്, രണ്ട് ബര്‍ത്ത് ഡേയുണ്ടോ എന്ന് ചോദിച്ച് ശ്രീ എപ്പോഴും കളിയാക്കാറുണ്ട്.
ഡേറ്റും നാളും ആഘോഷിക്കാറുണ്ട്. ഡേറ്റ് ഓഫ് ബര്‍ത്തിന് നല്‍കിയ സര്‍പ്രൈസാണ് വീഡിയോയിലുള്ളത്. ഷൂട്ടില്ലാത്തതിനാല്‍ ശ്രീ വീട്ടിലുണ്ട്. അതിനാല്‍ അവിടെ സര്‍പ്രൈസ് പറ്റില്ല. ബ്രദറായ ഹരിച്ചേട്ടന്‍റെ വീട്ടില്‍ വെച്ച് സര്‍പ്രൈസ് കൊടുക്കാനായി തീരുമാനിക്കുകയായിരുന്നു സ്‌നേഹ. ഇത് സര്‍പ്രൈസ് ആവുമോ എന്നൊന്നും അറിയില്ല, എപ്പോഴും പണി പാളാറുണ്ടെന്നും സ്‌നേഹ പറയുന്നുണ്ടായിരുന്നു.
ബൊക്കെ കൊടുത്തായിരുന്നു സ്‌നേഹ ശ്രീകുമാറിനെ സ്വാഗതം ചെയ്തത്. സര്‍പ്രൈസൊക്കെയുണ്ടെങ്കില്‍ എന്നോടൊന്ന് പറയണ്ടേ, ഞാന്‍ പ്രിപ്പയര്‍ ചെയ്ത് വന്ന് നില്‍ക്കില്ലേയെന്നായിരുന്നു ശ്രീ പറഞ്ഞത്. ടീഷര്‍ട്ടും മ്യൂസിക്ക് സിസ്റ്റവും മൈക്കുമായിരുന്നു സ്‌നേഹ സമ്മാനമായി നല്‍കിയത്. ഇനി ഗാനമേളയൊക്കെ ഇവിടെ നടത്താമെന്നായിരുന്നു ശ്രീ പറഞ്ഞത്.
ഗർഭിണിയായ വിശേഷം പങ്കുവെച്ചതിനു ശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. മറിമായത്തിൽ മണ്ഡോദരി ഗർഭിണിയായി അഭിനയിച്ചപ്പോൾ ശെരിക്കും സ്നേഹ ഗർഭിണിയാണെന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. വാർത്ത പുറത്ത് വിട്ടത്തോടെ സ്നേഹ രണ്ടാമതും ഗർഭിണിയെന്നാണ് വാർത്തകളിൽ ടൈറ്റിൽ എന്നും, എന്നാൽ വായിച്ച് ചെല്ലുമ്പോൾ സത്യാവസ്ഥ മനസിലാകും എന്നുമായിരുന്നു സ്നേഹ പറഞ്ഞത്.
'വിശേഷമായില്ലെയെന്ന ചോദ്യത്തിന് ഉത്തരം പറയാൻ സമയമായി'; സന്തോഷം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ
