നിലക്കൊപ്പമുള്ള ആദ്യ മാതൃദിനം; എല്ലാ അമ്മമാര്‍ക്കും ആശംസകളുമായി പേളി മാണി

Web Desk   | Asianet News
Published : May 09, 2021, 09:35 AM IST
നിലക്കൊപ്പമുള്ള ആദ്യ മാതൃദിനം; എല്ലാ അമ്മമാര്‍ക്കും ആശംസകളുമായി പേളി മാണി

Synopsis

നിലയുമായുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്.

മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകൾ നേർന്ന് പേളി മാണി. അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷവും പേളി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്. നിലയുമായുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്.

‘എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിനാശംസകള്‍. ഇതെന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയില്‍ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രം’, എന്നാണ് പേളി കുറിച്ചത്. 

മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ വെച്ചാണ് പേളിയും ശ്രീനീഷും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അനുരാഗ് ബാസു സംവിധാനം ചെയ്ത ലൂഡോ എന്ന ഹിന്ദി ചിത്രത്തിലാണ് പേളി അവസാനമായി അഭിനയിച്ചത്. 

Happy Mother’s Day to All you mommies out there! This is my first and I can’t wait to explore this with Nila. Sending you all lots of love 🥰❤️ . 📸 @todstories

Posted by Pearle Maaney on Saturday, 8 May 2021

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ