' കുഞ്ഞു രാജകുമാരിക്കൊപ്പം'; മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ശ്രീനിഷ്

Published : Mar 28, 2021, 08:45 PM IST
' കുഞ്ഞു രാജകുമാരിക്കൊപ്പം'; മകള്‍ക്കൊപ്പമുള്ള  വീഡിയോ പങ്കുവച്ച് ശ്രീനിഷ്

Synopsis

തന്റെ കുഞ്ഞ് രാജകുമാരിക്കൊപ്പുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്. 'എന്റെ കുഞ്ഞു രാജകുമാരിക്കൊപ്പമുള്ള പ്ലേ ടൈം' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് സീരിയൽ താരം ശ്രീനിഷും അവതാരകയും നടിയുമായ പേളി മാണിയും. തങ്ങൾക്ക് കുഞ്ഞ് ജനിച്ച കാര്യം ശ്രീനിഷായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പങ്കുവച്ചത്. ​ഗർഭിണിയായിരുന്ന സമത്തുള്ള ഓരോ വിശേഷങ്ങളും പേളി ആരാധകരോടായി പറഞ്ഞിരുന്നു.എല്ലാം ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ കുഞ്ഞ് രാജകുമാരിക്കൊപ്പുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്. ' എന്റെ കുഞ്ഞു രാജകുമാരിക്കൊപ്പമുള്ള പ്ലേ ടൈം' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചിത്രം പേളി പോസ്റ്റ് ചെയ്തിരുന്നു. 'ഞങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചു. ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം. ഞങ്ങൾ രണ്ടുപേരും ആരോഗ്യമുള്ളവരും സന്തുഷ്ടരുമാണ്. മിസ്റ്റർ ഡാഡി @ ശ്രിനിഷ്അരവിന്ദ് അൽപ്പം ക്ഷീണിതനും ഉറക്കവുമാണ്, പക്ഷേ അത് കുഴപ്പമില്ല. 

എല്ലാവരും എന്നോട് കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു, പക്ഷേ നിങ്ങൾ ഓരോരുത്തരുമായി ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്'- എന്ന കുറിപ്പോടെയായിരുന്നു പേളി കുഞ്ഞിന്റെ പടം ആരാധകർകക്കായി പങ്കുവച്ചത്.

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി താരങ്ങളും വീഡിയോക്കും പുതിയ വിശേഷങ്ങൾക്കും ആശംസയുമായി എത്തുന്നുണ്ട്. ബിഗ് ബോസിൽ പരിചയപ്പെട്ട് വിവാഹിതരായ പേളിക്കും ശ്രീനിഷിനും മുൻ ബിഗ് ബോസ് താരങ്ങളും ആശംസകളറിയിച്ചെത്തുന്നുണ്ട്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും