'ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്' : മാധവിക്കുട്ടിയുടെ വരികളും മനോഹരിയായ 'ശീതളും'

Web Desk   | Asianet News
Published : Mar 27, 2021, 02:59 PM IST
'ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്' : മാധവിക്കുട്ടിയുടെ വരികളും മനോഹരിയായ 'ശീതളും'

Synopsis

മനോഹരമായ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് സ്‌ക്രീനിലായാലും പുറത്തായാലും അമൃതയെ കാര്യമാണ്. താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണിപ്പോൾ വൈറലായിരിക്കുന്നത്.

ളരെ പെട്ടന്നുതന്നെ മിനിസ്‌ക്രീനിലെ ജനപ്രിയം നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്.

മനോഹരമായ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് സ്‌ക്രീനിലായാലും പുറത്തായാലും അമൃതയെ കാര്യമാണ്. മിക്കപ്പോഴും ഫോട്ടോഷൂട്ടുകളുമായി ആരാധകരെ ഞെട്ടിക്കുന്ന അമൃത കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും വരികളുമാണിപ്പോള്‍ വൈറലായിരിക്കുന്നത്.

മാധവിക്കുട്ടിയുടെ നിത്യഹരിത പുസ്തകമായ നീര്‍മാതളം പൂത്ത കാലത്തിലെ മനോഹരമായ വരികളോടൊപ്പമാണ് അമൃത കടല്‍തീരത്തു നിന്നുള്ള മനോഹരമായ ചിത്രം പങ്കുവച്ചത്. ബോര്‍ഡര്‍ സ്‌റ്റോണ്‍സും ആകര്‍ഷകമായ പ്രിന്റിംഗ് വര്‍ക്കുകളുമുള്ള റോസ് കളര്‍ സാരിയിലാണ് അമൃത ചിത്രത്തിലുള്ളത്. സാരിയും ചിരിയും വരികളും എല്ലാം കൂടെയാകുമ്പോള്‍ അമൃത ശരിക്കും ആമി (മാധവിക്കുട്ടി) യെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ചിത്രത്തോടൊപ്പം 'ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്, പക്ഷേ അത്രമേല്‍ പ്രാണയാര്‍ദ്രമായി മാറിയിട്ടില്ല പിന്നെയൊരിക്കലും.' എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ..; ജെൻസികളെ ഞെട്ടിച്ച് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ്, പിന്നാലെ ഓർമപ്പെടുത്തൽ
താടി എടുത്തതേ ഓർമയുള്ളൂ, പിന്നീട് നടന്നത് ചരിത്രം ! 'ലാലേട്ടന്' സർപ്രൈസ് ഒരുക്കി ഏഷ്യാനെറ്റ്