'എന്റെ പുതിയ കുടുംബം'; നവാബിന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള പൂജ ബത്രയുടെ ഫോട്ടോ വൈറലാകുന്നു

Published : Jul 28, 2019, 03:04 PM IST
'എന്റെ പുതിയ കുടുംബം'; നവാബിന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള പൂജ ബത്രയുടെ ഫോട്ടോ വൈറലാകുന്നു

Synopsis

നവാബ് ഷായുടെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയാണ് വൈറലാകുന്നത്.

നടി പൂജാ ബത്ര അടുത്തിടെയാണ് നടൻ നവാബ് ഷായുമായി വിവാഹിതയായത്. കുറച്ചുനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ പൂജ ബത്ര ഷെയര്‍ ചെയ്‍ത ഫോട്ടോകളാണ് വൈറലാകുന്നത്. നവാബ് ഷായുടെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയാണ് വൈറലാകുന്നത്.

നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ ബത്ര ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്റെ പുതിയ കുടുംബം, സുന്ദരികളായ സഹോദരിമാരും മരുമക്കളും എന്നാണ് പൂജ ബത്ര സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. പ്രണയത്തിലാണെന്നുള്ള സൂചനകള്‍ നല്‍കി പൂജ ബത്രയായിരുന്നു നേരത്തെ  സാമൂഹ്യമാധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്‍തത്. പിന്നീട് നവാബ് ഷായ്‍ക്കൊന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തു. അതോടുകൂടിയാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയും വന്നത്. കീര്‍ത്തിചക്ര, രൌദ്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച താരമാണ് നവാബ്.

അതേസമയം മോഹൻലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. 1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായത്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും