'എസിപി സത്യജിത്തി'നെ പിന്നിലാക്കി സൈക്കിളിൽ കുതിച്ച് ദശമൂലം ദാമു; അണ്ണന്‍ മാസ്സെന്ന് പൃഥ്വിരാജ് !

By Web TeamFirst Published Dec 7, 2020, 6:37 PM IST
Highlights

ഛായാഗ്രാഹകനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. 

പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത് പുരോ​ഗമിച്ചു കൊണ്ടിരിക്കയാണ്. ഷൂട്ടിങ് സെറ്റില്‍ നിന്നും പൃഥ്വിരാജ് ഉള്‍പ്പടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പുറത്തുവന്ന ഒരു ചിത്രത്തിന്റെ ട്രോള്‍ വേര്‍ഷനാണ് ഇപ്പോള്‍ വൈറലാകുന്നത്.

പൃഥ്വിരാജ് സൈക്ലിങ് നടത്തുന്ന ചിത്രമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായ ദശമൂലം ദാമുവിനെ കൂട്ടിച്ചേര്‍ത്താണ് ട്രോള്‍. സൈക്ലിങ്ങില്‍ പൃഥ്വിരാജിനെ പിന്നിലാക്കി കുതിക്കുന്ന ദാമുവിന്റെ ചിത്രം പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. 'ദാമു അണ്ണന്‍ മാസ്' എന്ന അടിക്കുറുപ്പോടെ പൃഥ്വിരാജും ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്.

Damu annan mass 😎 https://t.co/YUYpypd9x9

— Prithviraj Sukumaran (@PrithviOfficial)

ഛായാഗ്രാഹകനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. പൂര്‍ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. അദിതി ബാലനാണ് നായിക. ആന്റോ ജോസഫ്, ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം.

click me!