'ഏത് ലോകത്താ ? ഡാഡി താടി എടുത്തത് അറിഞ്ഞോ?'; ഒരിടവേളയ്ക്ക് ശേഷം ​വീണ്ടും പ്രണവ് മോഹൻലാൽ

Published : Feb 01, 2026, 08:08 PM IST
pranav mohanlal

Synopsis

സിനിമകളെക്കാളേറെ യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ പുതിയ ഫോട്ടോ വൈറല്‍. 

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരം ഇന്ന് മലയാള സിനിമയിലെ യുവത നടന്മാരിൽ ഒരാളാണ്. വിരലിൽ എണ്ണാവുന്ന സിനിമകളാണ് ഇതുവരെ ചെയ്തതെങ്കിൽ പോലും പ്രണവിന്റെ സിനിമയ്ക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. സിനിമയെക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവിന്റെ ജീവിത ശൈലികൾക്കാണ് ആരാധകർ ഏറെയും. ഒരു സിനിമ ചെയ്താൽ അതിന്റെ ജയവും പരാജയവും നോക്കാതെ വീണ്ടും യാത്രകളുടെ ലോകത്തേക്ക് പോകുന്ന പ്രണവിന്റെ പുതിയ പോസ്റ്റുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

കൂൾ ലുക്കിൽ ​ഗിറ്റാർ വായിച്ചിരിക്കുന്ന തന്റെ ഫോട്ടോയാണ് പ്രണവ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. പതിവ് പോലെ ക്യാപ്ഷനുകളൊന്നും തന്നെയില്ല. പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രം​ഗത്ത് എത്തി. എവിടെയാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതിന് മറുപടി എന്നോണം വേറൊരു പോസ്റ്റിൽ സ്ഥലം എവിടെയാണെന്ന് പ്രണവ് പറയുന്നുണ്ട്. ജർമനിയിലെ ബവേറിയയിലാണ് പ്രണവ് ഇപ്പോഴുള്ളത്. ഇവിടുത്തെ ഏറെ പ്രശസ്തമായ ന്യൂഷ്വാൻസ്റ്റൈൻ കാസിലിന്റെ ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.

പതിവ് പോലെ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. 'ഏത് ലോകത്താ ? ഡാഡി താടി എടുത്തത് അറിഞ്ഞോ?', എന്നാണ് ഒരാൾ ചോദിക്കുന്നത്. "ഈ മുതലിനെ വച്ച് ഒരു ആക്ഷൻ പടം ചെയ്യാൻ ഇവിടെ ഒരു സംവിധായകനും ഇല്ലേ, വന്ന് പടം ചെയ്യട മോനെ. വർഷത്തിൽ ഒരു 2 പടം എങ്കിലും ചെയ്യ് പ്ലീസ്, മകനെ വാപസ് ആവോ. മടങ്ങി വരു. ഒരു സിനിമ ചെയ്യൂ, ബാക്കിയുള്ളവർ ഡ്രോൺ വെച്ച് എടുക്കുന്ന ഷോട്ട് പ്രണവ് നേരിട്ട് പോയി എടുക്കും. അതാണ് മാസ്സ്", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡിയേസ് ഈറേ എന്ന ചിത്രമാണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ സിനിമ. ഹൊറർ ത്രില്ലറായി ഒരുങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചതും രാഹുൽ തന്നെ ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഹാപ്പി ജേർണി, പക്ഷേ കാശ് ?'; ദില്ലിയിലേക്കെന്ന് പറഞ്ഞതെ ഓർമയുള്ളു ബാദുഷയ്ക്ക് ട്രോൾ പൂരം
താമസിക്കാൻ ഒരിടത്തിനായി അലഞ്ഞിരുന്നു, അന്ന് ​5 ലക്ഷം തന്നത് ഗോപാലേട്ടന്‍: ജയറാം