'ഇട്ടിമാണി'യുടെ ലാംബിയില്‍ പൃഥ്വിരാജ്; ചിത്രം പങ്കുവച്ച് സുപ്രിയ

Published : Aug 13, 2022, 06:47 PM IST
'ഇട്ടിമാണി'യുടെ ലാംബിയില്‍ പൃഥ്വിരാജ്; ചിത്രം പങ്കുവച്ച് സുപ്രിയ

Synopsis

എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് മോഹന്‍ലാലിന്‍റെ ഫ്ലാറ്റില്‍ പൃഥ്വി എത്തിയത്

കൌതുക വസ്തുക്കളുടെ വലിയ ശേഖരം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. എറണാകുളത്തെ അദ്ദേഹത്തിന്‍റെ പുതിയ ഫ്ലാറ്റില്‍ അത്തരത്തിലുള്ള ഒരു വാഹനമുണ്ട്. ഒരു പഴയ മോഡല്‍ ലാംബി സ്കൂട്ടര്‍ ആണത്. താന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഇട്ടിമാണ് മേഡ് ഇന്‍ ചൈന എന്ന സിനിമയിലെ നായക കഥാപാത്രം ഉപയോഗിച്ച വണ്ടിയായിരുന്നു അത്. ചിത്രം പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ ആ വാഹനം സ്വന്തമാക്കുകയായിരുന്നു. പിന്നാലെ മോഡിഫൈ ചെയ്‍ത സ്കൂട്ടര്‍ പുതിയ ഫ്ലാറ്റില്‍ അദ്ദേഹം സ്ഥാപിച്ചു. അവിടെയെത്തുന്ന അതിഥികളുടെ കണ്ണുകള്‍ ആദ്യം ഉടക്കുന്നത് ഈ വാഹനത്തിലാണ്. ഇപ്പോഴിതാ ആ സ്കൂട്ടറില്‍ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

കഴിഞ്ഞ ദിവസം എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി മോഹന്‍ലാലിന്‍റെ ഫ്ലാറ്റില്‍ പൃഥ്വി എത്തിയിരുന്നു. അപ്പോള്‍ എടുത്ത ചിത്രം പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. താന്‍ നായകനായ ജന ഗണ മനയുടെ വിജയാഘോഷ വേദിയില്‍ നിന്നാണ് പൃഥ്വി മോഹന്‍ലാലിന്‍റെ വീട്ടിലേക്ക് എത്തിയത്. ജീത്തു ജോസഫ് ചിത്രം റാമിന്‍റെ വിദേശ ഷെഡ്യൂളിനായി മോഹന്‍ലാല്‍ അടുത്തിടെ പുറപ്പെടും.

അതേസമയം ഈ വര്‍ഷം എത്തിയ തന്‍റെ രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് പൃഥ്വിരാജ്. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ലീഗല്‍ ത്രില്ലര്‍ ചിത്രം ജനഗണമനയും ഷാജി കൈലാസ് സംവിധാനം ചെയ്‍ത മാസ് മസാല ചിത്രം കടുവയുമാണ് ആ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു കടുവ. പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം കാപ്പ സംവിധാനം ചെയ്യുന്നതും ഷാജി കൈലാസ് ആണ്.

ALSO READ : 'പത്തൊമ്പതാം നൂറ്റാണ്ടി'ല്‍ മമ്മൂട്ടിയും മോഹന്‍ലാലും? സര്‍പ്രൈസ് പങ്കുവച്ച് വിനയന്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത