
സാമന്ത-രാജ് നിദിമോരു വിവാഹത്തിന് പിന്നാലെ രാജ് നിദിമോരുവിന്റെ ആദ്യഭാര്യയുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ. ശ്യാമാലി ഡേയാണ് രാജ് നിദിമോരുവിന്റെ ആദ്യഭാര്യ. നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു. ഒന്ന് നോക്കൂ- എന്ന് മാത്രമായിരുന്നു അവരുടെ പോസ്റ്റ്. ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, വിവാഹ സമയത്തെ അവരുടെ പോസ്റ്റ് ചർച്ച ചെയ്യപ്പെട്ടു. സാമന്തയും രാജും മുമ്പ് ദി ഫാമിലി മാൻ 2 ൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഈ വർഷം ആദ്യം, വേൾഡ് പിക്കിൾബോൾ ലീഗിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ സാമന്ത പങ്കുവെച്ചതോടെയാണ് ഡേറ്റിംഗ് കിംവദന്തികൾ ആരംഭിച്ചത്. ചിത്രങ്ങളിൽ, രാജിനൊപ്പം ചെന്നൈ സൂപ്പർ ചാമ്പ്യൻസിനെ ഇരുവരും പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകർ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചു. സാമന്ത റൂത്ത് പ്രഭു മുമ്പ് നടൻ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഇരുവരും വിവാഹ മോചിതരായി. 2024 ഡിസംബർ 4 ന് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.