അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ രാം ചരണ്‍ അണ്‍ഫോളോ ചെയ്തു; കുടുംബ പ്രശ്നം സോഷ്യല്‍ മീഡിയയിലേക്കോ?

Published : Feb 13, 2025, 06:01 PM IST
അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ രാം ചരണ്‍ അണ്‍ഫോളോ ചെയ്തു; കുടുംബ പ്രശ്നം സോഷ്യല്‍ മീഡിയയിലേക്കോ?

Synopsis

അമ്മാവൻ പവൻ കല്യാണിന്‍റെ രാഷ്ട്രീയ എതിരാളിയെ പിന്തുണച്ചതിനെ തുടർന്ന് മെഗാ കുടുംബവും അല്ലു കുടുംബവും തമ്മിൽ അകൽച്ചയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. 

ഹൈദരാബാദ്: അമ്മാവൻ പവൻ കല്യാണിന്‍റെ രാഷ്ട്രീയ എതിരാളിയായ ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണച്ച് അല്ലു അർജുൻ ആന്ധ്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി നന്ദ്യാലിലേക്ക് പോയത് മുതൽ, മെഗാ കുടുംബവും അല്ലു കുടുംബവും തമ്മില്‍ അത്ര സുഖത്തില്‍ അല്ലെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അടുത്തിടെ, രാം ചരൺ അല്ലു അർജുനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു എന്നതാണ് ഈ അഭ്യൂഹങ്ങളെ ശക്തമാക്കുന്ന പുതിയ സംഭവം. 

രാം ചരൺ അല്ലു അര്‍ജുനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായും എന്നാൽ അല്ലു അര്‍ജുന്‍റെ സഹോദരൻ അല്ലു സിരീഷിനെ പിന്തുടരുന്നതായുമാണ് ഫാന്‍സ് കണ്ടെത്തിയത്. രാം ചരണിന്‍റെ ഭാര്യ ഉപാസന കൊനിഡേല ഇപ്പോഴും അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ ഭാര്യ അല്ലു സ്നേഹ റെഡ്ഡിയെ അല്ലാതെ മറ്റാരെയും ഫോളോ ചെയ്യുന്നില്ല.

സ്‌നേഹ അതേ സമയം ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമിൽ രാം ചരണിനെ ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം സായ് ദുർഘ തേജ് സോഷ്യൽ മീഡിയയിൽ അർജുനെ അൺഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അടുത്തിടെ കൊണ്ടല്‍ സിനിമ പ്രമോഷനിടെ അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദ് നടത്തിയ പരാമര്‍ശം പുതിയ സംഭവവികാസത്തിലേക്ക് നയിച്ചോ എന്ന സംശയവും ഉയരുന്നുണ്ട്.  

അതേ സമയം നേരത്തെയും അല്ലു അര്‍ജുനെ രാം ചരണ്‍ ഫോളോ ചെയ്യുന്നില്ലെന്നാണ് രാം ചരണ്‍ ഫാന്‍സിന്‍റെ വാദം.  അതേ സമയം അല്ലു അര്‍ജുന്‍റെ പുഷ്പ 2വിന് രാം ചരണ്‍ ആശംസകള്‍ ഒന്നും നേര്‍ന്നില്ലെന്നും, ആ ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്നും അല്ലു ഫാന്‍സ് പറയുമ്പോള്‍. ഗെയിം ചേഞ്ചര്‍ അടക്കം രാം ചരണ്‍ ചിത്രങ്ങളെ അല്ലുവും അവഗണിച്ചുവെന്നാണ് മെഗാ ഫാന്‍സ് പറയുന്നത്. 

180 കോടി പടം പൊട്ടിയത് എട്ടുനിലയില്‍: അറ്റ്ലിയുടെ ബോളിവുഡിലെ രണ്ടാമത്തെ സൂപ്പര്‍താര പടം പെട്ടിയിലായി !

ഭാഷ ചതിച്ചാശാനെ..; 'രശ്മികയെ കിണർ വെട്ടി മൂടണ'മെന്ന് മലയാളം റിവ്യു; അമളി പറ്റി ടീം പുഷ്പ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത