ഭാഷ ചതിച്ചാശാനെ..; 'രശ്മികയെ കിണർ വെട്ടി മൂടണ'മെന്ന് മലയാളം റിവ്യു; അമളി പറ്റി ടീം പുഷ്പ
വൻ ട്രോളുകളാണ് വരുന്നത്.

കേരളത്തിൽ അടക്കം വലയി ആരാധക വൃന്ദമുള്ള നടനാണ് അല്ലു അർജുൻ. സിംഹക്കുട്ടി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറായി ഉയർന്ന് നിൽക്കുന്ന അല്ലുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം പുഷ്പ 2 ആണ്. പുഷ്പരാജായി അല്ലു അർജുൻ 'അഴിഞ്ഞാടിയ' ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകളെ എല്ലാം തകർത്തെറിഞ്ഞ് കൊണ്ടായിരുന്നു മുന്നേറിയത്. നിലവിൽ പുഷ്പ 2 ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്.
ഇപ്പോഴിതാ പുഷ്പ ടീമിന് വലിയൊരു അമളി പറ്റിയ വീഡിയോയാണ് വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസം പുഷ്പ 2ന്റെ താങ്ക് യു മീറ്റ് നടന്നിരുന്നു. ഇതിൽ വിവിധ ഭാഷകളിൽ ഉള്ള റിവ്യുകളും ഉൾപ്പെടുത്തി. എന്നാൽ മലയാളം റിവ്യുകൾ ഉൾപ്പെടുത്തിയതിൽ 'രശ്മികയെ കിണർ വെട്ടി കുഴിച്ചു മൂടണം. അത്രയ്ക്ക് ക്രിഞ്ച് ഫെസ്റ്റിവൽ', എന്നായിരുന്നു ഒരു പ്രേക്ഷകൻ പറഞ്ഞത്. ഭാഷ മനസിലാകാതെ ഈ ഭാഗവും റിവ്യുകളിൽ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തി. ഒപ്പം ക്ലൈമാക്സിൽ കയ്യും കാലും കെട്ടിയിട്ട് വില്ലന്മാരുമായി ഫൈറ്റ് ചെയ്യുന്ന അല്ലുവിനെ വിമർശിക്കുന്ന റിവ്യുവും വീഡിയോയിൽ ഉണ്ട്.
വീഡിയോ പുറത്തുവന്നതോടെ ഈ ഭാഗം മലയാളികൾക്കിടയിൽ ഏറെ വൈറൽ ആകുകയും ചെയ്തു. വൻ ട്രോളുകളാണ് ഇതിനെതിരെ വരുന്നത്. 'മലയാളം അറിയുന്ന ആരുമില്ലേ കൂട്ടത്തിൽ, ഭാഷ ചതിച്ചാശാനെ, എന്നാലും ഇത് വല്ലാത്ത ചതിയായി പോയി', എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.
51ലും ചെക്കൻ ചുള്ളനാ..! ലോക സുന്ദരന്മാരുടെ ലിസ്റ്റിൽ ഹൃത്വിക്, ഒന്നാമത് വീണ്ടും ആ വമ്പൻ താരം
2024 ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പുഷ്പ 2. ആദ്യഭാഗത്തിന് ലഭിച്ചതിനെക്കാള്‍ ആയിരുന്നു സുകുമാര്‍ സംവിധാനം ചെയ്ത പടത്തിന് ലഭിച്ചത്. കളക്ഷനുകളില്‍ അടക്കം വന്‍ പ്രതികരണം നേടിയ ചിത്രം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടിയില്‍ ഇടം പിടിച്ചു. ഹിന്ദിയില്‍ മാത്രം 800 കോടിയാണ് പുഷ്പ 2 കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
