'ക്യാമറയ്ക്ക് മുന്നിലെ പത്ത് വര്‍ഷങ്ങള്‍'; വീഡിയോ പങ്കുവച്ച് കസ്തൂരിമാനിലെ കാവ്യ

By Web TeamFirst Published May 31, 2021, 10:26 AM IST
Highlights

ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളില്‍ ഏറെ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു കസ്തൂരിമാന്‍. വളരെയധികം ഹൃദയാര്‍ദ്രമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ടുപോയ പരമ്പര, പ്രധാന കഥാപാത്രങ്ങളായ കാവ്യയും ജീവയും ഒന്നിക്കുകയും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നിടത്തുമാണ് അവസാനിച്ചത്. കാവ്യയായി എത്തിയ റബേക്കയും ജീവയായി എത്തിയ ശ്രീറാം രമചന്ദ്രനും പ്രേക്ഷക പ്രിയം നേടിയിരുന്നു. കഥാപാത്രത്തോടുള്ള ഇഷ്ടം പുതിയ പേര് വരെ ഈ ജോഡികള്‍ക്ക് പ്രേക്ഷകര്‍ നല്‍കി, ജീവ്യ എന്നായിരുന്നു അത്. ജീവ്യയുടെ മിനിസ്‌ക്രീനിലെ അവസാനിക്കല്‍ വൈകാരികമായെടുത്തവരും ഏറെയാണ്.

ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടി മലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്പരകളിലൂടെയും റബേക്ക മലയാളികളുടെ മിനിസ്‌ക്രീനുകളിലും, ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത 'മിഴി രണ്ടിലും, സ്‌നേഹക്കൂട്' തുടങ്ങിയ പരമ്പരകളിലാണ് റബേക്ക കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തിന്റെ കരിയര്‍ബ്രേക്ക് പരമ്പരയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

തന്റെ കരിയറിലെ സിനിമകളിലൂടെയും സീരിയലുകളിലൂടെയുമുള്ള ഒരു തിരിഞ്ഞുനോട്ടത്തിന്റെ വീഡിയോയാണ് റബേക്ക കഴിഞ്ഞദിവസം പങ്കുവച്ചത്. റബേക്കയുടെ ആരാധികമാര്‍ അയച്ചുതന്നതാണ് വീഡിയോയെന്നും, അവര്‍ ആരാധികമാരല്ല, സ്വന്തം അനിയത്തിമാരാണെന്നും പങ്കുവച്ച വീഡിയോയ്‌ക്കൊപ്പം റബേക്ക കുറിച്ചിട്ടുണ്ട്. ഒരു ഇന്റര്‍വ്യൂവിന് റബേക്ക കൊടുത്ത വോയ്‌സ് അടക്കമുള്ള വീഡിയോ പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് റബേക്കയ്ക്ക് ആശംസകളുമായെത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!