മോഹന്‍ലാലിന്‍റെ കുക്കിംഗ് റെസിപ്പി പരീക്ഷിച്ച് അനൂപ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : May 30, 2021, 09:02 PM IST
മോഹന്‍ലാലിന്‍റെ കുക്കിംഗ് റെസിപ്പി പരീക്ഷിച്ച് അനൂപ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

ലാലേട്ടന്‍ മത്സരത്തിനിടെ പറഞ്ഞുകൊടുത്ത റെസിപ്പി പരീക്ഷിച്ചുനോക്കുന്ന അനൂപിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. 

ഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയില്‍നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണ എന്ന പട്ടാമ്പിക്കാരന്‍. പരമ്പരയിലും ബിഗ് ബോസിലും പൊതുവേ സൗമ്യനായ അനൂപിന് സോഷ്യല്‍ മീഡിയയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും വലിയൊരു ആരാധകരുടെ കൂട്ടം തന്നെയുണ്ട്. എന്നാല്‍ ബിഗ്ബോസ് ഷോയിലെ ചില ഘട്ടങ്ങളില്‍ വല്ലാതെ ചൂടായ അനൂപിനെ പലരും വിമര്‍ശിക്കുന്നുമുണ്ടായിരുന്നു. വളരെ മികച്ച മത്സരാര്‍ത്ഥിയായാണ് അനൂപിനെ ബിഗ്‌ബോസ് ആരാധകര്‍ വിലയിരുത്തുന്നത്.

ബിഗ്‌ബോസ് വീട്ടിലെ മനോഹരമായ കുക്ക് ആരാണെന്ന ചോദ്യത്തിന് ചിലരെങ്കിലും പറയുന്ന പേര് അനൂപെന്നാണ്. അനൂപിന്റെ കുക്കിങ്ങിന് പലപ്പോഴും ലാലേട്ടനും പ്ലസ്‌പോയിന്റ് നല്‍കിയിട്ടുമുണ്ടായിരുന്നു. ലാലേട്ടന്‍ മത്സരത്തിനിടെ പറഞ്ഞുകൊടുത്ത റെസിപ്പി പരീക്ഷിച്ചുനോക്കുന്ന അനൂപിന്റെ വീഡിയോ ആണിപ്പോള്‍  വൈറലായിരിക്കുന്നത്. ലാലേട്ടന്‍ പറഞ്ഞുകൊടുത്ത വോയ്‌സ് കൃത്യമായി ശ്രദ്ധിച്ചുകൊണ്ട് കസിന്‍സിനൊപ്പം അടുക്കളയില്‍ കയറിയ അനൂപ്, ലാലേട്ടന്റെ റസിപ്പിയെ മനോഹരമാക്കിയിട്ടുണ്ട്. കഴിച്ചുനോക്കിയതിനുശേഷം സംഗതി ഉഷാറായിട്ടുണ്ടെന്നാണ് അനൂപിന്റെ വല്ല്യമ്മയും പറയുന്നത്. ഉണ്ടാക്കി കഴിച്ചതിനുശേഷം ലാലേട്ടനോട് എല്ലാവരുമൊന്നിച്ച് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കാണുള്ളത്. നിലവില്‍ ശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി വോട്ടിംഗിലൂടെ പ്രേക്ഷകരാകും വിജയിയെ കണ്ടെത്തുക. വോട്ടിംഗ് കഴിഞ്ഞതോടെ തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയുമായും അനൂപ് ലൈവിലെത്തിയിരുന്നു.

അനൂപിന്റെ കുക്കിംങ് വീഡിയോ കാണാം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ