'ഒരു മില്ല്യണ്‍ ആരാധകരുടെ സന്തോഷം' : ലൈവിലെത്തി ലക്ഷ്മി നക്ഷത്രയും പാപ്പുവും

Web Desk   | Asianet News
Published : May 31, 2021, 10:19 AM IST
'ഒരു മില്ല്യണ്‍ ആരാധകരുടെ സന്തോഷം' : ലൈവിലെത്തി ലക്ഷ്മി നക്ഷത്രയും പാപ്പുവും

Synopsis

ഒരു മില്യണ്‍ ഫോളോവേഴ്‌സ് എന്ന നേട്ടമാണ് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷ്മി നക്ഷത്ര കൈവരിച്ചിരിക്കുന്നത്. ഈ സന്തോഷം ലൈവിലെത്തി ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി.

മിനിസ്‌ക്രീന്‍ അവതാരകര്‍ സിനിമാ-സീരിയല്‍ താരങ്ങളെപ്പോലെ വലിയ ആരാധകരുള്ളവരാണ്. അവര്‍ക്കായി ഫാന്‍ പേജുകളും ഫാന്‍ ഫൈറ്റ് പോലും സോഷ്യല്‍മീഡിയയിലെ കാഴ്ചയാണ്. അത്തരത്തില്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മനോഹരമായ ഭാഷാശൈലിയും നിറപുഞ്ചിരിയും അവതരണത്തിലെ വ്യത്യസ്തയുമാണ് ലക്ഷ്മിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. നിരന്തരം വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കാറുണ്ട് താരം. വെറൈറ്റി ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോളിതാ ഫോളോവേഴ്‌സിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ലക്ഷ്മി.

ഒരു മില്യണ്‍ (പത്ത് ലക്ഷം) ഫോളോവേഴ്‌സ് എന്ന നേട്ടമാണ് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷ്മി നക്ഷത്ര കൈവരിച്ചിരിക്കുന്നത്. ഈ സന്തോഷം ലൈവിലെത്തി ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. വണ്‍ മില്യണ്‍ എന്ന് എഴുതിയ കേക്ക് കൂട്ടുകാരൊത്ത് മുറിക്കുന്നതിന്റെ ചിത്രവും ലക്ഷ്മി ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. ഈ നേട്ടത്തിലെത്താന്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കാനാണ് ലക്ഷ്മി ലൈവിലെത്തിയത്. നിരവധി പേരാണ് ലക്ഷ്മിക്ക് ആശംസകളുമായെത്തുന്നത്. ലൈവില്‍ ലക്ഷ്മിയോടൊത്ത് ഷിയാസ് കരീമും എത്തിയിരുന്നു, ലക്ഷ്മിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആശംസകള്‍ അറിയിച്ചശേഷം പാട്ടും പാടിയാണ് ഷിയാസ് പോയത്. അഞ്ച് മാസംകൊണ്ട് ഏഴ് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമായി യൂട്യൂബിലും ലക്ഷ്മി മുന്നോട്ടുതന്നെയാണ്.

ലക്ഷ്മിയെ പോലെതന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ട ലക്ഷ്മിയുടെ പപ്പിയായ പാപ്പുവിനേയും നിരവധി ആളുകള്‍ ലൈവിലൂടെ തിരക്കുന്നുണ്ടായിരുന്നു. ലക്ഷിമിക്കൊപ്പം കുറച്ചുനേരം പാപ്പുവും ലൈവിലെത്തി. നിരവധി ആളുകളാണ് പാപ്പുവിനോടും സംസാരിച്ചുകൊണ്ടിരിക്കുന്നത്.
 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ