
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് രേണു സുധി. കൊല്ലം സുധിയുടെ വിയോഗ ശേഷം അഭിനയരംഗത്തേക്ക് എത്തിയ രേണുവിന് കേൾക്കേണ്ടിവന്ന പഴികൾക്ക് കയ്യും കണക്കുമില്ലായിരുന്നു. ഒപ്പം ട്രോളുകളിലും വിമർശനങ്ങളിലും രേണു സുധി നിറഞ്ഞു. ആദ്യമെല്ലാം നെഗറ്റീവുകൾ കേൾക്കുമ്പോൾ വിഷമിച്ചിരുന്ന രേണു ഇപ്പോൾ അതൊന്നും മൈന്റ് ചെയ്യാറില്ല. തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കി മുന്നോട്ട് പോകുകയാണ് അവരിപ്പോൾ. അടുത്തിടെ രേണുവും മകൻ രാഹുൽ എന്ന കിച്ചുവും തമ്മിൽ പ്രശ്നമായെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. വീടുമായി ബന്ധപ്പെട്ട് കിച്ചു നടത്തിയ പ്രതികരണമായിരുന്നു ഇതിന് വഴിവച്ചത്.
ഇപ്പോഴിതാ തനിക്ക് വന്നൊരു ഫോൺ കോളിനെ കുറിച്ച് തുറന്നു പറയുകയാണ് രേണു സുധി. ബഹ്റിനിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഓൺലൈൻ മീഡിയയോട് ആയിരുന്നു രേണുവിന്റെ വെളിപ്പെടുത്തൽ. 'ഒരു ചേച്ചി എന്നെ വിളിച്ചിരുന്നു. 'കിച്ചു മോളെ ഇറക്കി വിട്ടോ' എന്ന് പറഞ്ഞ് പൊട്ടിക്കരയുന്നു. ഞാൻ 'ങേ എപ്പം? ചേച്ചി എന്തിനാ ഇതൊക്കെ വിശ്വസിക്കുന്നതെ'ന്ന് ചോദിച്ചു. അത് പറഞ്ഞ് തിരിഞ്ഞതും കിച്ചു എന്നെ വിളിച്ചു. വിവാദം നടക്കുവാണല്ലോന്ന് പറഞ്ഞപ്പോൾ 'അമ്മ എന്തിനാ അതൊക്കെ മൈന്റ് ചെയ്യുന്നത്. പോകാൻ പറ അമ്മ', എന്നാണ് അവൻ പറഞ്ഞതെന്ന് രേണു പറയുന്നു. അവന്റെ അഭിപ്രായമാണ് അന്ന് പറഞ്ഞത്. മറ്റുള്ളവർക്കത് ഡൗട്ടാണെന്നും രേണു സുധി കൂട്ടിച്ചേർത്തു.
'വിവാദം ഇപ്പോൾ തലയ്ക്ക് മുകളിലാണ്. ഞാൻ ഇവിടെന്ന് പോയി കഴിഞ്ഞാൽ(വിദേശത്ത്) ഒരു പ്രശ്നവും ഉണ്ടാകത്തില്ലല്ലോ, കുറച്ച് നാള് സമാധാനം കിട്ടുമല്ലോന്ന് വിചാരിക്കും. പക്ഷേ ഞാൻ അവിടെ ചെല്ലുമ്പോൾ വലിയ പ്രശ്നങ്ങളാണ് ഇവിടെ നടക്കുന്നത്. ആകപ്പാടെ ടെൻഷനിലാണ്', എന്നും രേണു പറയുന്നുണ്ട്. അതേസമയം, വീട് വയ്ക്കാനായി നൽകിയ സ്ഥലം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് രേണുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്തിന്‍റെ പേരിൽ ആണെങ്കിലും കൊടുത്ത സ്ഥലം തിരിച്ച് വാങ്ങുന്നത് നല്ല പ്രവര്‍ത്തിയല്ലെന്നും ദാനം തന്നത് തിരിച്ചെടുക്കണമെങ്കിൽ ആ പുള്ളിയുടെ മനസ്സൊന്ന് ആലോചിച്ച് നോക്കൂവെന്നും രേണു സുധി പറയുന്നുണ്ട്.