വിജയ്- സം​ഗീത ഒന്നിച്ചോ? കഴുത്തിൽ താലിയുമായി തൃഷ ? കോളിവുഡിൽ ചൂടേറിയ ചർച്ചകൾ, വാസ്തവമെന്ത് ?

Published : Jun 13, 2026, 01:47 PM IST
Vijay

Synopsis

നടനും മുഖ്യമന്ത്രിയുമായ വിജയും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രചാരണം. വിജയിയുടെ അമ്മയുടെ മധ്യസ്ഥതയിൽ മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിക്കുന്നുവെന്നാണ് വാർത്തകൾ.

മീപകാലത്ത് തമിഴ് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും ഏറെ ചർച്ചയായി മാറിയ കാര്യമായിരുന്നു നടനും മുഖ്യമന്ത്രിയുമായ വിജയിയും ഭാര്യ സം​ഗീതയും വേർപിരിയാൻ പോകുന്നുവെന്ന വാർത്ത. ഏറെ നാളത്തെ ആഭ്യൂഹങ്ങൾക്കെല്ലാം ഒടുവിൽ സം​ഗീത കോടതിയിൽ ഡിവോഴ്സ് നോട്ടീസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളും സം​ഗീത ഉന്നയിച്ചു. ഇത് തൃഷയാണെന്ന തീരുമാനത്തിലും ഏവരും എത്തി. ഇതിനെല്ലാം ശേഷമായിരുന്നു വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്.

ഇപ്പോഴിതാ സം​ഗീതയും വിജയിയും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ വാർത്താമാധ്യമങ്ങളിൽ നിറയുകയാണ്. മക്കൾക്ക് വേണ്ടി, വിജയിയുടെ അമ്മ ശോഭ, സം​ഗീതയുമായി സംസാരിച്ചുവെന്നും കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കി ഇരുവരും ഒന്നിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം, വിജയിയുടെ പിറന്നാൾ ദിവസമായ ജൂൺ 22ന് സം​ഗീതയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും പ്രത്യക്ഷപ്പെടുമെന്നും പ്രചരണങ്ങളുണ്ട്. കുടുംബാംഗങ്ങൾ ഇരുവരെയും അനുരഞ്ജിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വാർത്തകളെല്ലാം തന്നെ ഊഹാപോഹങ്ങൾ മാത്രമാണ്, ആരും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ നടി തൃഷ വിവാഹിതയായെന്ന തരത്തിലും പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഒരു പരിപാടിയ്ക്കിടെ തൃഷ എത്തിയപ്പോൾ കഴുത്തിൽ താലിമാലയും കയ്യിൽ എൻ​ഗേജ്മെന്റ് മോതിരവും ഉണ്ടായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ​ഗുഡ് ബാഡ് അ​​ഗ്ലി സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ളതാണെന്നാണ് ആരാധകര്‍ പറയുന്നത്. തൃഷ ധരിച്ചിരിക്കുന്നത് താലി അല്ലെന്നും അത്തരത്തിലുള്ളൊരു ലോക്കറ്റ് മാത്രമാണെന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും ഈ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, വിജയ് ചിത്രം ജനനായകന്‍റെ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ ഒന്നും തന്നെ ഇതുവരെയും പുറത്തുവന്നിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

'അതൊരു പൊട്ടി പെണ്ണാ..എന്തിനാടാ എയറിൽ ആകുന്നെ'; ​ഗായത്രി സുരേഷിന് ഫുട്ബോൾ ട്രോൾ, പിന്തുണച്ച് കമന്റുകൾ
'തവിടും പിണ്ണാക്കും അറിയില്ലേ ദിൽഷേ ?'; ജേഴ്സി ബ്രസീൽ, സോം​ഗ് പോർച്ചു​ഗൽ, ഹാഷ്ടാ​ഗ് അർജന്റീന ! റീലിന് ട്രോൾ, പക്ഷേ..