'തവിടും പിണ്ണാക്കും അറിയില്ലേ ദിൽഷേ ?'; ജേഴ്സി ബ്രസീൽ, സോം​ഗ് പോർച്ചു​ഗൽ, ഹാഷ്ടാ​ഗ് അർജന്റീന ! റീലിന് ട്രോൾ, പക്ഷേ..

Published : Jun 12, 2026, 07:20 PM IST
Dilsha Prasannan

Synopsis

ബിഗ് ബോസ് വിജയി ദിൽഷ പ്രസന്നൻ പങ്കുവെച്ച ഫുട്ബോൾ റീൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. ബ്രസീൽ ജേഴ്സി ധരിച്ച്, പോർച്ചുഗൽ ടീമിന്റെ ഗാനത്തിനൊപ്പം, അർജന്റീനയ്ക്ക് ഹാഷ്ടാഗ് നൽകിയതാണ് ട്രോളുകൾക്ക് വഴിവെച്ചത്.

ലോകമെമ്പാടും ഫുട്ബോൾ ആവേശത്തിലാണ്. തങ്ങളുടെ പ്രിയ ടീമുകൾ ​ഗ്രൗണ്ടിൽ മാറ്റുരയ്ക്കുന്നത് കാണാൻ കണ്ണും കാതും കൂർപ്പിച്ച് ആവേശത്തോടെ ഓരോ ഫുട്ബോൾ പ്രേമികളും കാത്തിരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും പതിവ് പോലെ വേൾഡ് കപ്പും ടീംസും തന്നെയാണ് താരങ്ങൾ. സാ​ധാരണക്കാർ മുതൽ രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമെല്ലാവരും റീലുകളും തങ്ങളുടെ പ്രിയ ടീമുകൾക്ക് ആശംസകൾ അറിയിച്ചും പോസ്റ്റുകൾ പങ്കിടുന്നുണ്ട്. അക്കൂട്ടത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ 4 ടൈറ്റിൽ വിന്നറായ ദിൽഷ പ്രസന്നന്റെ ഒരു റീൽ ആണ് ശ്രദ്ധനേടിയിരിക്കുന്നത്.

ബ്രസീൽ ജേഴ്സിയൊക്കെ ധരിച്ച് ടർഫിൽ ഫുട്ബോൾ കളിക്കുന്നൊരു റീലാണ് ദിൽഷ പ്രസന്നൻ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഒരു ട്വിസ്റ്റ് എന്തെന്നാൽ റീലിന് ഉപയോ​ഗിച്ച പാട്ട് പോർച്ചു​ഗൽ താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ്. ഹാഷ്ടാ​ഗ് ആകട്ടെ അർജന്റീനയും മെസിയും. ഇതിപ്പോൾ ട്രോളുകൾക്കാണ് വഴിവച്ചിരിക്കുന്നത്. 'തവിടും പിണ്ണാക്കും അറിയാതെ വേൾഡ്കപ്പ് ആകുമ്പോൾ ഇറങ്ങിക്കോളും. ആരൊക്കെ ഏതൊക്കെ ടീമിൽ കളിക്കുന്നെന്ന് പോയിട്ട് ഈ നടക്കുന്നത് വേൾഡ് കപ്പ് ആണോ എന്ന് വരെ ഇവർക്ക് അറിയാവൊന്നു സംശയമുണ്ട്', എന്നാണ് ഒരാൾ വിമർശിച്ച് കമന്റ് ചെയ്തത്. 'ബ്രസീൽ ജയിക്കണം. അർജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?, ദിൽഷേ..bratugalntina ഫാൻ ആണോ', എന്നിങ്ങനെ പോകുന്നു ട്രോൾ കമന്റുകൾ.

അതേസമയം, 'സുഹൃത്തുക്കളേ, ഇത് 3 ടീമുകളുടെയും കൊളാബുറേഷൻ ആണ്' എന്ന് കമന്റിൽ ദിൽഷ പറഞ്ഞിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് പലരും ദിൽഷയെ ട്രോളി കമന്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ ദിൽഷ ആരുടെ ഫാൻ ആണെന്ന് ചോദിച്ച ഫോളോവറിന് താരം മറുപടിയും നൽകിയിട്ടുണ്ട്. 'ചേച്ചി ശരിക്കും ഏതാ ടീം ? പോർച്ചു​ഗൽ ആണോ അതോ ബ്രസീൽ ആണോ. പോർച്ചു​ഗൽ സോങ്ങും ബ്രസീൽ ജേഴ്സിയും', എന്നായിരുന്നു കമന്റ്. 'ഞാൻ രണ്ടും അല്ല. ഞാൻ അർജന്റീന ആണ്', എന്നായിരുന്നു ദിൽഷയുടെ മറുപടി. എന്തായാലും ദിൽഷയുടെ റീൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ'എന്ന വിമർശനങ്ങൾ; 'കുഞ്ഞിന് സിംപതി കൊണ്ട് കാര്യമില്ലെ'ന്ന് മീത്ത് മിറി കപ്പിൾസ്
'മോഹന്‍ലാല്‍ പടമല്ലടോ..', ഇത് അല്ലു അര്‍ജുന്‍ പടം, അതും 20 വർഷം പഴക്കമുള്ളത് ! റീ റിലീസ് അടിപൊളിയാക്കി മലയാളികൾ