'ഉയർച്ചതാഴ്ചകളിൽ എന്നോടൊപ്പം നിന്നു, എല്ലാ മുറിവുകളും സുഖപ്പെടുത്തി'; ആരതി പൊടിയോട് റോബിൻ

By Web TeamFirst Published Jan 8, 2023, 2:33 PM IST
Highlights

ഈ വർഷം ഫെബ്രുവരിയിൽ തങ്ങളുടെ വിവാഹം നടക്കുമെന്ന് റോബിൻ നേരത്തെ അറിയിച്ചിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ എത്തി വൻ ജനശ്രദ്ധനേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നുവെങ്കിലും, മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത ഫാൻ ബേസ് തന്നെ റോബിൻ സ്വന്തമാക്കി. ഒരുപക്ഷേ മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായായിരിക്കും ഇത്രയും ആരാധകരുള്ള മത്സരാർത്ഥി ഉണ്ടാകുന്നത്. നിലവിൽ വിവാഹത്തിന് ഒരുങ്ങുകയാണ് റോബിൻ. താരത്തിന്റെ തന്റെ പോസ്റ്റുകളിലൂടെ ആരാധകർ കണ്ട ആരതി പൊടിയാണ് വധു. ഇപ്പോഴിതാ ആരതി പൊടിയെ കുറിച്ച് റോബിൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ആറ് മാസമായി തങ്ങൾ ഒന്നായിട്ടെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിനും ജീവിതം മികച്ചതും സന്തോഷകരവുമാക്കിയതിനും നന്ദിയെന്നും ആരതിയോട് റോബിൻ പറയുന്നു. ആരതിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും റോബിൻ പങ്കുവച്ചിട്ടുണ്ട്.  

"ഒരുമിച്ചുള്ള 6 മാസങ്ങൾ. എന്റെ ജീവിതത്തിലേക്ക് വന്നതിനും എന്റെ ജീവിതം മികച്ചതും സന്തോഷകരവുമാക്കിയതിനും നന്ദി. എന്റെ ശക്തി, എന്റെ നട്ടെല്ല് എന്നിങ്ങനെ എന്റെ എല്ലാ ഉയർച്ചതാഴ്ചകളിലും നീ എന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ എല്ലാ മുറിവുകളും നീ സുഖപ്പെടുത്തി. എന്നെ ജീവിതത്തിലേക്ക് സ്വീകരിച്ചതിന് നന്ദി. എന്നെ സഹിച്ചതിന് നന്ദി. ഞാൻ തളർന്നപ്പോൾ നീ എന്നെ സന്തോഷിപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ നിന്നോടൊപ്പമുള്ള ഓരോ നിമിഷവുമാണ്. ഞങ്ങളെ പോലെ എന്റെ മാതാപിതാക്കളെ സ്നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും നന്ദി. എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ സ്നേഹിക്കും. നീ എന്റെ ഉറ്റ സുഹൃത്താണ്. നീ എന്റെ സോള്‍മേറ്റാണ്. നമ്മുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ", എന്നായിരുന്നു റോബിന്റെ വാക്കുകൾ. 

ഈ വർഷം ഫെബ്രുവരിയിൽ തങ്ങളുടെ വിവാഹം നടക്കുമെന്ന് റോബിൻ നേരത്തെ അറിയിച്ചിരുന്നു. സിനിമ അരങ്ങേറ്റത്തിനും തയ്യാറെടുക്കുക ആണ് റോബിന്‍ ഇപ്പോൾ. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.

ഇത് 'വിജയ് രാജേന്ദ്രന്റെ' ഫാമിലി; പരിചയപ്പെടുത്തി ടീം 'വാരിസ്', മൂന്നാം നാൾ റിലീസ്

click me!