സ്റ്റൈലിഷ് ലുക്കിൽ സബിറ്റ; പൈങ്കിളിയായി വേഷമിടാമെന്ന് ആരാധകർ

Published : May 26, 2021, 10:24 PM IST
സ്റ്റൈലിഷ് ലുക്കിൽ സബിറ്റ; പൈങ്കിളിയായി വേഷമിടാമെന്ന് ആരാധകർ

Synopsis

ചക്കപ്പഴം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് സബിറ്റ ജോർജ് എന്ന നടിയെ മലയാളികൾക്ക് സുപരിചിതയായത്.  ഹാസ്യ പരമ്പരയിൽ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്

ക്കപ്പഴം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് സബിറ്റ ജോർജ് എന്ന നടിയെ മലയാളികൾക്ക് സുപരിചിതയായത്.  ഹാസ്യ പരമ്പരയിൽ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുപ്പതിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്ന, നടൻ ശ്രീകുമാർ അവതരിപ്പിക്കുന്ന ഉത്തമൻ എന്ന കഥാപാത്രമടക്കം മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയിൽ എത്തുന്നത്.

പരമ്പരയിൽ മുത്തിശ്ശിയൊക്കെയാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ വലിയ പ്രായമൊന്നും സബിറ്റയ്ക്കില്ല. സ്റ്റൈലിഷ് ലുക്കിലുള്ള സബിറ്റയുടെ പുതിയ ചിത്രത്തിന്  അതു തന്നെയാണ് ആരാധകരുടെ കമന്റുകളും. പരമ്പരയിൽ ശ്രുതി രജനീകന്ത് ചെയ്യുന്ന മകളുടെ കഥാപാത്രമായ പൈങ്കിളിയുടെ വേഷം ചെയ്യാമെന്നായിരുന്നു ചിലരുടെ കമന്റ്.

'ചെറു കുറിപ്പും സബിറ്റ ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 'ഇന്ന് നിങ്ങൾക്ക് എല്ലാം നഷ്ടപ്പെടുന്നതായി തോന്നുന്നുവെങ്കിൽ, എല്ലാ വർഷവും മരങ്ങൾ പോലും ഇലകൾ നഷ്ടപ്പെടുത്തുന്നുവെന്ന് ഓർമ്മിക്കുക. എന്നിട്ടും, അപ്പോഴും അവർ ഉയരത്തിൽ നിൽക്കുകയും മികച്ച ദിവസങ്ങൾ വരാൻ കാത്തിരിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങളുടെ തല, നിലവാരം എന്നിവ ഉയർന്ന നിലയിൽ നിലനിർത്തുക. ഞാൻ ഒരു സുന്ദര മനുഷ്യനാണെന്നും ലോകത്തിന് എന്റെ ചെറിയ സൺ‌ഷൈൻ ആവശ്യമാണെന്നും സ്വയം പറയാൻ ഒരിക്കലും മറക്കരുത്...'- എന്നാണ് സബിറ്റ കുറിച്ചിരിക്കുന്നത്.

ചെന്നൈ എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബിറ്റ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. അമേരിക്കൻ അംഗത്വവും താരത്തിനുണ്ട്. പത്ത് വർഷം മുമ്പാണ് വിവാഹ മോചനം നേടിയത്. രണ്ടു മക്കളാണ് താരത്തിനുള്ളത്. കോട്ടയം കടനാട് സ്വദേശിയാണ് താരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും