'എന്‍റെ ക്യൂട്ട്നസ് മിസ് ചെയ്യുന്നവര്‍ക്കായി' ട്രെയിന്‍ ജാലകത്തിനരികെ സാധിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Published : Oct 18, 2023, 08:13 AM IST
'എന്‍റെ ക്യൂട്ട്നസ് മിസ് ചെയ്യുന്നവര്‍ക്കായി' ട്രെയിന്‍ ജാലകത്തിനരികെ സാധിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Synopsis

ഇപ്പോഴിതാ താരം പങ്കുവെക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ വീഡിയോയിൽ എന്റെ ക്യൂട്ട്നെസ് മിസ് ചെയ്തവർക്ക് എന്നും പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്‌.

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സാധിക വേണുഗോപാല്‍. 'പാപ്പൻ, 'മോണ്‍സ്റ്റര്‍' തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധയാകര്‍ഷിച്ച വേഷങ്ങള്‍ ചെയ്‍ത നടിയാണ് സാധിക. എങ്കിലും പ്രേക്ഷകർ ഇന്നും ഓർമിക്കുന്നത് പട്ടുസാരി സീരിയലിലെ നായികയെയാണ്. കൂടാതെ മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായിരുന്നു താരം. സ്റ്റാർ മാജിക്കിലും തുടർച്ചയായി സാധിക എത്തിയിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ വീഡിയോയിൽ എന്റെ ക്യൂട്ട്നെസ് മിസ് ചെയ്തവർക്ക് എന്നും പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്‌. വളരെ ചിരിച്ചുല്ലസിച്ച് യാത്ര ചെയ്യുന്നതാണ് വീഡിയോ. കൂടാതെ മനോഹരമായി ചിരിക്കുന്നുമുണ്ട് സാധിക. എങ്ങോട്ടാണ് യാത്ര എന്നാണ് എല്ലാവർക്കും അറിയേണ്ടത്. താരത്തിന്റെ ചിരി നന്നായിട്ടുണ്ടെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

അടുത്തിടെ അഭിമുഖത്തിൽ നൽകിയ മറുപടിയുടെ പേരിൽ സാധിക വിവാദത്തിൽപ്പെട്ടിരുന്നു. സ്ത്രീകൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു പ്രസ്താവന. ഇത് നടൻ ഷിയാസ് കരീം പോസ്റ്റ്‌ ചെയ്തത്തോടെയാണ് വിവാദമായത്. എന്നാൽ ഇതിന് താരം മറുപടിയും നൽകിയിരുന്നു.

ഷിയാസ് ആ വീഡിയോ പങ്കുവച്ചതിൽ തനിക്കൊന്നും പറയാനില്ലെന്ന് സാധിക ആദ്യമേ വ്യക്തമാക്കി. 'ഞാന്‍ അഭിമുഖത്തിൽ എന്നോട് ചോദിച്ച ഒരു ചോദ്യത്തിന് മറുപടി നൽകിയതാണ്. അത് ഷിയാസിന് ഷെയര്‍ ചെയ്യണമെന്ന് തോന്നിയപ്പോൾ ചെയ്തിട്ടുണ്ടാകാം. അതിൽ എനിക്ക് ഒന്നും പറയാനില്ല' എന്നായിരുന്നു സാധികയുടെ പ്രതികരണം. 

'സ്ത്രീകള്‍ക്ക് എന്നല്ല, പുരുഷന്മാര്‍ക്കും പ്രത്യേക പരിഗണന വേണ്ട. സമത്വം എന്നതാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്. പെട്ടന്ന് ചെയ്യാത്ത ഒരു തെറ്റിന്, അവര്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തു എന്ന ഒരേയൊരു കാരണത്താല്‍ പൊലീസ് പിടിച്ചു കൊണ്ടു പോകുന്നത് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല', എന്നും സാധിക പ്രതികരിച്ചു.

'യഥാർത്ഥ ജീവിതത്തിൽ ഞാൻ അത്ര പാവമൊന്നുമല്ല': വിശേഷങ്ങളുമായി ഉഷ

വിക്രത്തിന് മുന്‍പ് കൈതി കാണാന്‍ പറഞ്ഞു, എന്ത് കണ്ടിട്ട് ലിയോ കാണാന്‍‌ പോകണം?; ലോകേഷ് സര്‍പ്രൈസ് എന്ത്.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത