- Home
- Entertainment
- Spice (Entertainment)
- 'ഗില്ലി ബാല'യുടെ തുമ്മലും പൊടിപാറലും ! 'മച്ചാനെ ലാലേട്ടൻ ഉയിരാണ്, പക്ഷേ ഇതല്പം..', എന്ന് ആരാധകർ
'ഗില്ലി ബാല'യുടെ തുമ്മലും പൊടിപാറലും ! 'മച്ചാനെ ലാലേട്ടൻ ഉയിരാണ്, പക്ഷേ ഇതല്പം..', എന്ന് ആരാധകർ
വൻ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ഭഭബ. ദിലീപിനൊപ്പം മോഹൻലാലും അഭിനയിക്കുന്നു എന്നതായിരുന്നു പടത്തിന്റെ ഹൈലൈറ്റ്. എന്നാൽ റിലീസിന് മുൻപുള്ള പ്രതീക്ഷ അതിന് ശേഷം ലഭിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ഏറെയും വന്നത്. ബോക്സ് ഓഫീസിലും അടിപതറി.

'ഗില്ലി ബാല'യുടെ തുമ്മല്‍
നിലവില്‍ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ചെയ്യുന്നതിനിടെ മോഹന്‍ലാലിന്‍റെ ഒരു ബിടിഎസ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പ്രശാന്ത് അമരവിളയാണ് വീഡിയോ പുറത്തുവിട്ടത്.
'ഗില്ലി ബാല'യുടെ തുമ്മല്‍
ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഇന്‍ട്രോ സീനാണിത്. ദിലീപ് അത്ഭുതത്തോടെ ഈ കഥാപാത്രത്തെ നോക്കുന്നതും തുമ്മുമ്പോള്‍ പൊടി പാറുന്നതുമാണ് സീന്‍.
'ഗില്ലി ബാല'യുടെ തുമ്മല്‍
ഈ സീന്‍ എങ്ങനെ എടുത്തുവെന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലിനും ദിലീപിനും ഇടയിലായി രണ്ട് പേരിരിക്കുകയും അവരുടെ മുന്നിലുള്ള ടേബിളിലെ മണ്ണ് ആക്ഷന്‍ കാണിക്കുമ്പോള്‍ തട്ടുകയുമാണ് ചെയ്യുന്നത്.
'ഗില്ലി ബാല'യുടെ തുമ്മല്‍
ടൈമിംഗ് സമ്മതിക്കണമെന്നാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ കുറിക്കുന്നത്.
'ഗില്ലി ബാല'യുടെ തുമ്മല്‍
അതേസമയം, ഭഭബയ്ക്ക് എതിരെയുള്ള കമന്‍റുകളും ഉണ്ട്. ‘മച്ചാനെ ലാലേട്ടൻ ഉയിരാണ്, പക്ഷേ ഇതല്പം കൂടിപ്പോയി..’, എന്നാണ് ഇവര്‍ കമന്‍റില്‍ കുറിക്കുന്നത്.
'ഗില്ലി ബാല'യുടെ തുമ്മല്‍
ഗില്ലി ബാല എന്ന ഗ്യാങ് സ്റ്റര്‍ കഥാപാത്രത്തെയാണ് ഭഭബയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രം സീ 5ലൂടെ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ കാണാനാവുന്നതാണ്.

