'ഞങ്ങടെ അമ്പലം' ആ വാക്കുകള്‍ എന്നെ ഇവിടെ എത്തിച്ചു: സലീംകുമാറിന്‍റെ വാക്കുകള്‍ വൈറല്‍

Published : Apr 05, 2023, 04:04 PM ISTUpdated : Apr 05, 2023, 04:05 PM IST
'ഞങ്ങടെ അമ്പലം' ആ വാക്കുകള്‍ എന്നെ ഇവിടെ എത്തിച്ചു: സലീംകുമാറിന്‍റെ വാക്കുകള്‍ വൈറല്‍

Synopsis

ഏലൂര്‍ മുരുകക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സമദ് സുലൈമാനും സംഘവും പരിപാടി അവതരിപ്പിച്ചത്.

കൊച്ചി: നടനും ഗായകനുമായ സമദ് സുലൈമാന്‍റെ ഒരു സംഗീത പരിപാടിക്കിടയില്‍ നടന്‍ സലീം കുമാര്‍ നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകനായ നാദിര്‍ഷയുടെ സഹോദരനാണ് സമദ്. ഇദ്ദേഹം തന്‍റെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച സമദ് നടത്തിയ സംഗീത നിശയിലാണ് അതിഥിയായി സലീംകുമാര്‍ എത്തിയത്. 

ഏലൂര്‍ മുരുകക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സമദ് സുലൈമാനും സംഘവും പരിപാടി അവതരിപ്പിച്ചത്. ഇതിന് എത്തിയ സലീം കുമാര്‍ പറഞ്ഞു. "സമദ് എന്നോട് ചോദിച്ചത്. ചേട്ട ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവത്തിന് ഇന്ന് പരിപാടിയുണ്ട് വരാന്‍ പറ്റുമോ എന്നാണ്. ആ ഞങ്ങളുടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്. കാരണം സമദ് എന്‍റെ അറിവില്‍  ഒരു മുസല്‍മാനാണ്. ആ മുസല്‍മാന്‍ ഞങ്ങളുടെ അമ്പലം എന്ന് പഞ്ഞപ്പോള്‍ മനസില്‍ എന്തൊക്കെയോ കുളിര്‍മയുണ്ടായി" - എന്നാണ് വൈറലാകുന്ന വീഡിയോയിലെ സലീംകുമാറിന്‍റെ വാക്കുകള്‍. 

വളരെ മനോഹരമായ കമന്‍റുകളാണ് വൈറലായ വീഡിയോയ്ക്ക് അടിയില്‍ വരുന്നത്. ആരാധനാലയങ്ങള്‍ എല്ലാം മനുഷ്യന് ഒന്നാകാന്‍ വേണ്ടിയുള്ളതാണ് എന്ന സന്ദേശമാണ് ഇത് നല്‍കുന്നത് എന്നാണ് ചില കമന്‍റുകള്‍ പറയുന്നത്. അമ്പലവും പള്ളിയും അതിന്‍റെ മുറ്റത്ത് കളിച്ചുവളര്‍ന്നവര്‍ക്കെല്ലാം അത് അവരുടെതാണ് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

കലാകാരനെന്ത് മതം... മനുഷ്യനെന്ത് മതം .... ഞങ്ങളുടെ മതം സ്നേഹമാണ്, സാഹോദര്യമാണ്... ഏലൂർ മുരുകൻ അമ്പലത്തിലെ ഉത്സവതോട് അനുബന്ധിച്‌ സമദ്സുലൈമാൻ ബാൻഡ് അണിയിച്ചൊരുക്കിയ മ്യൂസിക് പരിവാടിയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്‌തമായ വാക്കുകൾ സലീംകുമാർ സംസാരിച്ചത് - എന്നാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നടന്‍ നിര്‍മ്മല്‍ പാലാഴി പങ്കുവച്ചത്. 

'കൃഷ്‍ണന്‍റെയും കുചേലന്‍റെയും സൗഹൃദം കഥ പറയുമ്പോള്‍ ആയ വഴി'; ശ്രീനിവാസന്‍ പറയുന്നു

'പുഷ്‍പ' എവിടെ? സര്‍പ്രൈസിന് ഒരുങ്ങിക്കോളാന്‍ അണിയറക്കാര്‍

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക