ആത്മീയ വഴി സ്വീകരിച്ചതിന് പിന്നാലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും നീക്കി സന ഖാന്‍

By Web TeamFirst Published Oct 11, 2020, 9:14 AM IST
Highlights

സിനിമാ മേഖലയുമായി ബന്ധമുള്ള വളരേക്കുറിച്ച് ചിത്രങ്ങള്‍ മാത്രമാണ് സനയുടെ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ നിലവില്‍ ഉള്ളത്. ഇവയെല്ലാം തന്നെ മതപരമായ വേഷങ്ങളിലുള്ള സനയുടെ ചിത്രമാണ്. 

ആത്മീയ വഴി സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാ മേഖലയുമായി ബന്ധപ്പെടുത്തിയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ നിന്ന് നീക്കി സന ഖാന്‍. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളാണ് നീക്കിയത്. സിനിമാ മേഖലയുമായി ബന്ധമുള്ള വളരേക്കുറിച്ച് ചിത്രങ്ങള്‍ മാത്രമാണ് സനയുടെ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ നിലവില്‍ ഉള്ളത്. ഇവയെല്ലാം തന്നെ മതപരമായ വേഷങ്ങളിലുള്ള സനയുടെ ചിത്രമാണ്. 

ഇന്‍സ്റ്റഗ്രാമില്‍ വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുത്തത് ലോകത്തെ അറിയിച്ചത്. ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും. ഷോ ബിസിനസിന്‍റെ ലോകം വിടുന്നുവെന്നും താരം വിശദമാക്കിയിരുന്നു. ‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

അതിനാൽ, ഇന്ന് മുതൽ, ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്‍റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു.- ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം കുറിക്കുന്നു.

32 കാരിയായ സന ഖാന്‍ ടോയ്ലെറ്റ് എക് പ്രേം കഥ, ജയ് ഹോ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം തന്നെ വിവിധ  ദക്ഷിണേന്ത്യന്‍ സിനിമകളിലും സന അഭിനയിച്ചിട്ടുണ്ട്. 

click me!