
മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിലെ വിവിധ വേദികളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായിരുന്നു. വിശേഷിച്ചും മറ്റുള്ളവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ നൃത്തം. അതില്‍ ഏറ്റവും വൈറല്‍ ആയത് സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള ഒരു ഡാന്‍ഡ് വീഡിയോ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വേദിയില്‍ നൃത്തം ചെയ്ത അനുഭവം പങഅകുവെക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ജീവിതത്തില്‍ അത്രയും സന്തോഷം പകര്‍ന്ന അനുഭവമായിരുന്നു അതെന്ന് സാനിയ പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് പറയുന്നത്.
സാനിയയുടെ വാക്കുകള്‍ ഇങ്ങനെ- “ആദ്യം ഡാന്‍സിന്‍റെ പ്രാക്റ്റീസിന് വന്നപ്പോള്‍ സാര്‍ ഇല്ലാതെയാണ് ഞാന്‍ പഠിച്ചത്. പറക്ക പറക്ക എന്ന ഡാന്‍സ് ഒക്കെ പഠിക്കുന്ന സമയത്ത് ഉള്ളില്‍ ഒരു നാണം ഒക്കെ ആയിരുന്നു. സാറിനൊപ്പം എങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നത് എന്നൊക്കെ. എങ്ങനെയായിരിക്കും എക്സ്പ്രഷന്‍സ് ഒക്കെ ചെയ്യാന്‍ പോകുന്നത് എന്നൊക്കെ ആലോചിച്ചു. സ്റ്റേജ് റിഹേഴ്സലിന്‍റെ സമയത്ത് സാര്‍ ഓരോന്ന് ചെയ്യുമ്പോള്‍ ഭയങ്കര തമാശയൊക്കെയായിട്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. പക്ഷേ സ്റ്റേജില്‍ ചെയ്യുന്ന അതേപോലെ ആയിരിക്കില്ല. അപ്പോള്‍ നമുക്ക് അറിയില്ല സ്റ്റേജില്‍ എന്തായാരിക്കുമെന്ന്. ജര്‍മനിയിലെ ഷോയില്‍ റംസാന്‍റെ കൂടെ ആയിരുന്നു എന്‍റെ ആദ്യത്തെ ഡാന്‍സ്. അത് കഴിഞ്ഞ് ഞാന്‍ ആ ഡ്രസ് ഒക്കെ ഇട്ട് വന്നു. സാര്‍ ബാക്ക് സ്റ്റേജില്‍ നില്‍ക്കുകയാണ്. ഓള്‍ ദി ബെസ്റ്റ് ഒക്കെ പറഞ്ഞു”, സാനിയ പറയുന്നു.
Mohanlal Steals the Show with Energetic Dance Performance in Germany.
The veteran star danced with Swasika and Saniya to the hit Illuminati song and also performed to Manohari from Baahubali, receiving huge applause from the audience.
Read more here: https://t.co/tNigT9RbQV… pic.twitter.com/6IqYSfnEPL— TeluguBulletin.com (@TeluguBulletin) June 27, 2026
“ഓഡിയന്‍സ് ക്രേസി ആയിരുന്നു. സാര്‍ ഇങ്ങനെ ലൈവ് ആയി വന്ന് പെര്‍ഫോം ചെയ്യുന്നത് കുറേ നാളിന് ശേഷമാണെന്ന് തോന്നുന്നു. പറക്ക പറക്ക എന്ന ഡാന്‍സ് ചെയ്യുന്ന സമയത്ത് സത്യസന്ധമായി പറഞ്ഞാല്‍ സ്റ്റേജില്‍ ആണെന്ന കാര്യം ഞാന്‍ മറന്നുപോയി. ഇത് കൂട്ടി പറയുന്നതല്ല. ക്രൗഡും എനിക്ക് ഓര്‍മ്മയില്ല. ആദ്യത്തെ വീഡിയോ ഇറങ്ങിയതില്‍ കാണാം പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ പാറുന്നത് പോലെയായിരുന്നു ഞാന്‍. സാര്‍ എന്നെ തിരിക്കുന്ന ഭാഗമൊക്കെയുണ്ട്. അവിടെയൊക്കെ ഞാന്‍ അങ്ങ് അലിഞ്ഞ് പോകുന്നതുപോലെ ആയിരുന്നു. ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്ന് എല്ലാവരും കുറേ കമന്‍റ്സ് ഒക്കെ ഇട്ടിരുന്നു. അതൊരു മൊമെന്‍റ് ആയിരുന്നു സാറിന്‍റെ കൂടെ ചെയ്യാന്‍ പറ്റുക എന്നത്. ആ അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എനിക്ക്”, സാനിയ ഇയ്യപ്പന്‍ പറഞ്ഞവസാനിപ്പിക്കുന്നു.