സാന്ത്വനം അവസാനിച്ചോ ? മറുപടിയുമായി പ്രേക്ഷകരുടെ 'ഹരികൃഷ്ണൻ'

Web Desk   | Asianet News
Published : May 19, 2021, 02:53 PM IST
സാന്ത്വനം അവസാനിച്ചോ ? മറുപടിയുമായി പ്രേക്ഷകരുടെ 'ഹരികൃഷ്ണൻ'

Synopsis

പരമ്പരയ്ക്ക് സംഭവിച്ചതെന്തെന്ന് പറയുകയാണ് സാന്ത്വനത്തിൽ ഹരികൃഷ്ണൻ ആയി എത്തുന്ന ഗിരീഷ് നമ്പ്യാർ. 

യുവാക്കളടക്കം ഏറ്റെടുത്ത മലയാളം ടെലിവിഷൻ പരമ്പരയായിരുന്നു സാന്ത്വനം. രസകരമായ കഥാമുഹൂർത്തങ്ങളിലൂടെ മലയാളികളിലേക്ക് ഇറങ്ങിച്ചെല്ലാൻ പരമ്പരയ്ക്ക് സാധിച്ചു. അതുപോലെ തന്നെ അതിലെ കഥാപാത്രങ്ങളും വലിയ പ്രേക്ഷക പ്രിയം നേടിയവരാണ്. 

എന്നാൽ, കുറച്ചുദിവസമായി സാന്ത്വനം സംപ്രേഷണം നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാന്ത്വനം അവസാനിച്ചോ  എന്നായിരുന്നു പലരുടെയും സംശയം. നിരവധി പേരാണ് ഇക്കാര്യം അന്വേഷിച്ച് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്നത്. എന്നാൽ പരമ്പരയ്ക്ക് സംഭവിച്ചതെന്തെന്ന് പറയുകയാണ് സാന്ത്വനത്തിൽ ഹരികൃഷ്ണൻ ആയി എത്തുന്ന ഗിരീഷ് നമ്പ്യാർ. 

കയ്യിൽ ഉള്ള എപ്പിസോഡുകൾ തീർന്നിരിക്കുകയാണ്. ലോക്ക്ഡൗൺ മാറിയാൽ ഉടൻ , ഷൂട്ടിങ് പുനരാരംഭിക്കാമെന്നാണ് കരുതുന്നത്. സർക്കാർ ഉത്തരവ് വന്നയുടൻ ഷൂട്ട് തുടങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. ഇതുവരേയും അങ്ങനെ തന്നെയാണ് നടന്നത്.  അടുത്ത മാസം പകുതിയാകുമ്പോഴേക്കും നിങ്ങളുടെ മുന്നിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഉള്ളതെന്നും താരം ലൈവിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ പ്രേക്ഷകരുള്ള  ഒന്നാണ് സാന്ത്വനം. അടുത്തിടെ ടിആർപി റേറ്റിങ്ങിലും സാന്ത്വനം ഒന്നാമതെത്തിയിരുന്നു. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. 

സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.  ചിപ്പി രഞ്ജിത്ത്, രാജീവ്, ഗോപിക അനിൽ, സജിൻ എന്നിവരാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും