'മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ' : ഈ കുട്ടിത്താരത്തെ മനസ്സിലായോ

Web Desk   | Asianet News
Published : May 19, 2021, 02:45 PM IST
'മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ' : ഈ കുട്ടിത്താരത്തെ മനസ്സിലായോ

Synopsis

അഭിനേതാക്കളുടെ കുട്ടിക്കാലചിത്രങ്ങള്‍ ആരാധകര്‍ക്കെന്നും അത്ഭുതം തന്നെയാണ്. കുട്ടിത്തം വിട്ടുമാറാത്ത നായികയായ സൗപര്‍ണ്ണികയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഭിനേതാക്കളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്കെന്നും അത്ഭുതം തന്നെയാണ്. ചിത്രങ്ങള്‍ നോക്കി, ഇപ്പോഴിത്രയും മാറിപ്പോയല്ലെയെന്നും, ഒരു മാറ്റവുമില്ലെന്നും അത്ഭുതം കൂറുന്നവരും കുറച്ചല്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് കുട്ടിത്തം വിട്ടുമാറാത്ത നായികയായ സൗപര്‍ണ്ണികയുടെ കുട്ടിക്കാല ചിത്രമാണ്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി സൗപര്‍ണിക മാറിയത്.

ചെറുപ്പം മുതല്‍ക്കെ പരമ്പരകളില്‍ സജീവമായിരുന്ന താരത്തെ വീട്ടിലെ കുട്ടിയെന്നപോലെതന്നെ മലയാളികള്‍ക്ക് പരിചിതവുമാണ്. ആറാംക്ലാസ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക, തുളസീദാസ് സംവിധാനം നിര്‍വഹിച്ച 'ഖജ ദേവയാനി' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്.

'മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ' എന്നാണ് കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് സൗപര്‍ണിക കുറിച്ചത്. മിനി സ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സൗപര്‍ണി തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ എന്ന പൃഥ്വിരാജ് ചിത്രലൂടെ ബിഗ് സ്‌ക്രീനിലെത്തിയത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും മനോഹരമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ സൗപര്‍ണികയ്ക്ക് വ്യത്യാസമൊന്നും വന്നിട്ടില്ല എന്നാണ് ആരാധകര്‍ പറയാറുള്ളത്. മമ്മൂക്കയെ അനുകരിക്കുകയാണോ എന്നും പലരും സൗപര്‍ണികയോട് തിരക്കാറുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും