വിഷുസ്‌പെഷ്യല്‍ ഡാന്‍സുമായി സേഷ്യല്‍മീഡിയ കയ്യടക്കി കുടുംബവിളക്ക് 'വേദിക'യും മനേഷേട്ടനും

By Web TeamFirst Published Apr 15, 2023, 1:33 PM IST
Highlights

'മലര്‍മതിന്‍ കാന്തന്‍ വസുദേവാത്മജന്‍' എന്ന് തുടങ്ങുന്ന പാട്ടിന് ചുവടുകളുമായാണ് ശരണ്യ എത്തിയിരിക്കുന്നത്. എന്നാല്‍ വെറും ചുവടുകള്‍ മാത്രമല്ല റീലില്‍ ഉള്ളത്

ഷ്യാനെറ്റ് പരമ്പരകളില്‍ റേറ്റിംഗില്‍ എന്നും മുന്നിലുള്ള പരമ്പരയാണ് 'കുടുംബവിളക്ക്'. സിനിമാ താരം മീര വാസുദേവ് 'സുമിത്ര'യായും, എതിരാളി വേഷത്തിലെത്തുന്ന ശരണ്യ ആനന്ദ് 'വേദിക'യായും എത്തുന്ന സീരിയല്‍ ആരംഭിച്ച കാലം മുതല്‍ക്കേ  പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയിട്ടുണ്ട്. ഭാര്യയായ സുമിത്രയില്‍ നിന്ന് ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന 'വേദിക'യും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. പരമ്പരയില്‍ നെഗറ്റീവ് വേഷത്തിലെത്തുന്ന ശരണ്യ തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്‌ക്രീനിലെ വില്ലത്തി ഇത്ര പാവമായിരുന്നോ എന്ന കമന്റുകളോടെയാണ് ശരണ്യയെ ആരാധകര്‍ സ്വീകരിച്ചത്. ശരണ്യയുടെ സ്വന്തമായ മനേഷേട്ടനേയും (ഭര്‍ത്താവ് മനേഷ് നാരായണന്‍)  പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഇപ്പോളിതാ ഇരുവരും ഒന്നിച്ചുള്ള വിഷു സ്‌പെഷ്യല്‍ ഡാന്‍സാണ് വൈറലായിരിക്കുന്നത്.

'മലര്‍മതിന്‍ കാന്തന്‍ വസുദേവാത്മജന്‍' എന്ന് തുടങ്ങുന്ന പാട്ടിന് ചുവടുകളുമായാണ് ശരണ്യ എത്തിയിരിക്കുന്നത്. എന്നാല്‍ വെറും ചുവടുകള്‍ മാത്രമല്ല റീലില്‍ ഉള്ളത്. ഒരു തീം കൂടെ റീലില്‍ താരം സെറ്റ് ചെയ്തിട്ടുണ്ട്. ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ചുവടുകള്‍ വയ്ക്കുന്ന ഭക്തയുടെ അരികിലേക്ക് ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൃഷ്ണനായി എത്തുന്നുതാകട്ടെ വേദികയുടെ മനേഷേട്ടനും. മനോഹരമായ സ്‌റ്റെപ്പിനൊപ്പം അതിസുന്ദരമായ കോസ്റ്റിയൂമിലാണ് ഇരുവരും റീലില്‍ ഉള്ളത്. മനോഹരമായ വര്‍ക്കുകളുള്ള സെറ്റും മുണ്ടും ധരിച്ച് സുന്ദരിയായി ശരണ്യ എത്തുമ്പോള്‍, അതിനോട് ചേരുന്ന തരത്തിലുള്ള തിളക്കമാര്‍ന്ന പച്ച ഷര്‍വാണിയും കസവ്മുണ്ടും ധരിച്ചാണ് മനേഷേട്ടന്‍ വീഡിയോയിലുള്ളത്.

പരമ്പരയ്ക്കിടെ ഏഷ്യനെറ്റിലെ 'ഡാന്‍സിംഗ് സ്റ്റാര്‍സ്' എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായി മനേഷും ശരണ്യയും എത്തിയതോടെയാണ് മനേഷേട്ടനെ പ്രേക്ഷകര്‍ക്ക് പരിചിതമായത്. ഇടയ്ക്കിടെ ശരണ്യ പങ്കുവയ്ക്കുന്ന ഇരുവരുടേയും കപ്പിള്‍ ചിത്രങ്ങളും റഈല്‍ വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. പരമ്പരയില്‍ വില്ലത്തി വേഷത്തിലാണ് ശരണ്യ എത്തുന്നതെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ശരണ്യക്ക് സാധിച്ചിട്ടുണ്ട്. പല സിനിമകളിലും മറ്റും നായികയായും മറ്റും ശരണ്യ എത്തിയിരുന്നെങ്കിലും താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണ് കുടുംബവിളക്കിലെ വേദിക.

ഫിറ്റ്നസ് ഫ്രീക്കായി കിടിലന്‍ മേക്ക് ഓവറില്‍ അനുശ്രീ; ചിത്രങ്ങള്‍ ശ്രദ്ധേയം

വിവാഹത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് ശിൽപയും ഭർത്താവ് സംഗീതും; കാരണം.!

click me!