ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത് ആഴ്ചകള്‍ക്ക് മുന്‍പ്; ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി നടി

Published : Oct 12, 2022, 06:18 PM ISTUpdated : Oct 12, 2022, 06:20 PM IST
ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത് ആഴ്ചകള്‍ക്ക് മുന്‍പ്; ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി നടി

Synopsis

ഇരുവരുടെയും മൊഴികൾ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് ചെന്നൈ പോലീസ് പറയുന്നത്. 

ചെന്നൈ: ഭർത്താവ് അർണവ് അംജത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയൽ നടി ദിവ്യ ശ്രീധർ രംഗത്ത്. തന്‍റെ സഹനടിയുമായി  അർണവ്  ബന്ധമുണ്ടെന്ന് ദിവ്യ പറയുന്നു. തന്‍റെ ബന്ധുക്കളെ ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ കാരണം അംജത്താണെന്ന് ദിവ്യ ആരോപിക്കുന്നുണ്ട്. അതേ സമയം തമിഴ് മിനി സ്ക്രീന്‍ രംഗത്തെ താരജോഡികളുടെ ആരോപണങ്ങള്‍ തമിഴകത്ത് ചൂടേറിയ വാര്‍ത്തയാകുകയാണ്.

2017-ല്‍ സംപ്രേഷണം ചെയ്ത 'കേളടി കണ്‍മണി' എന്ന സീരിയലിനിടേയാണ് അര്‍ണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. സെപ്തംബര്‍ 25ന് താന്‍ ഗര്‍ഭിണിയാണ് എന്ന് ദിവ്യ പറഞ്ഞിരുന്നു. ഈ സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഭര്‍ത്താവിനെതിരെ നടി രംഗത്ത് എത്തിയത്. 

തന്‍റെ ഭർത്താവിന് ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിലെ ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കാണിച്ച് ദിവ്യ വ്യാഴാഴ്ച ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഈ നടിയെ അവര്‍ ജോലി ചെയ്യുന്ന സെറ്റില്‍ എത്തി ഇത് സംബന്ധിച്ച് ചോദ്യം ചെയ്തു. നടി തന്നെ വെള്ളക്കുപ്പി കൊണ്ട് അടിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു . കൂടാതെ, പല അവസരങ്ങളിലും ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ദിവ്യ പറയുന്നു.

തന്‍റെ ബന്ധുക്കളെയെല്ലാം ഉപേക്ഷിച്ചാണ് അർണവിനെ വിവാഹം കഴിച്ചത്. അതിനായി ഇസ്ലാം മതം സ്വീകരിക്കാൻ അർണവ് നിര്‍ബന്ധിച്ചെന്നും ദിവ്യ ആരോപിക്കുന്നു. ഇതെല്ലാം ചെയ്ത ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ദിവ്യ ആരോപിക്കുന്നു. 

അതേ സമയം ദിവ്യയ്ക്കെതിരെ അർണവും രംഗത്ത് എത്തി. വിവാഹം കഴിക്കാൻ വേണ്ടി ദിവ്യ  തന്നോട് കള്ളം പറയുകയും ദിവ്യയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നും അർണവ് ആരോപിക്കുന്നു. തന്‍റെ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് ദിവ്യയാണ് ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുന്നത് എന്നാണ് അർണവിന്‍റെ ആരോപണം. 

ഷൂട്ടിംഗ് സെറ്റില്‍ ദിവ്യയെ സഹനടി മര്‍ദ്ദിച്ചുവെന്ന് ആരോപണത്തിനും അർണവ് മറുപടി പറയുന്നു,
ഷൂട്ടിംഗ് സ്ഥലത്തേക്ക് ദിവ്യ വരുമ്പോള്‍ ഞാനും സഹനടിയും ഭക്ഷണം കഴിക്കുകയായിരുന്നു.  ദിവ്യ അവിടെ വന്ന് പ്രശ്‌നമുണ്ടാക്കി. കൈ കഴുകാന്‍ എഴുന്നേറ്റ നടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നടി ദിവ്യയെ കുപ്പികൊണ്ട് എറിയുകയായിരുന്നു. എന്നാല്‍ അത് ദിവ്യയുടെ തോളിലാണ് കൊണ്ടത്. അല്ലാതെ അനിഷ്ട സംഭവം ഒന്നും നടന്നില്ല - അർണവ് പറയുന്നു. 

ഇരുവരുടെയും മൊഴികൾ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് ചെന്നൈ പോലീസ് പറയുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്തു, ഗര്‍ഭിണിയായ 20കാരി അറസ്റ്റില്‍

വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി ആവശ്യപ്പെട്ടു, മുൻ സുഹൃത്തിന്റെ വെളിപ്പെടുത്തൽ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത