രവീന്ദറും മഹാലക്ഷ്മിയും വേര്‍പിരിഞ്ഞോ? രസകരമായി പ്രതികരിച്ച് ദമ്പതികള്‍.!

Published : May 28, 2023, 04:26 PM ISTUpdated : May 28, 2023, 04:27 PM IST
രവീന്ദറും മഹാലക്ഷ്മിയും വേര്‍പിരിഞ്ഞോ? രസകരമായി പ്രതികരിച്ച് ദമ്പതികള്‍.!

Synopsis

ഏറ്റവും പുതിയതായി ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത നല്‍കി. 

ചെന്നൈ: വിവാഹിതരായ കാലം മുതല്‍ സൈബര്‍ ആക്രമണവും ബുള്ളിംഗും നേരിടുന്നവരാണ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും, ഭാര്യ മഹാലക്ഷ്മിയും. രവീന്ദര്‍ വ്യാപകമായി പലപ്പോഴും ബോഡിഷെയിമിംഗ് നേരിടാറുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായി തന്നെ ഇവര്‍ രംഗത്ത് എത്താറുണ്ട്.

ഏറ്റവും പുതിയതായി ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത നല്‍കി. എന്നാല്‍ അധികം വൈകാതെ രവീന്ദര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം വഴി മറുപടി നല്‍കി. ഭാര്യയ്ക്ക് തമാശയ്ക്കുള്ള താക്കീത് എന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ക് രവീന്ദര്‍ എഴുതിയത് ഇങ്ങനെ

"എത്ര പ്രവാശ്യം നിന്നോട് പറഞ്ഞു ഒറ്റയ്ക്കുള്ള പടം ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന്. ഇത്തരത്തില്‍ ഇട്ടാല്‍ സോഷ്യല്‍ മീഡിയ പറയുന്നു നമ്മള്‍ പിരിഞ്ഞെന്ന്. ഭാര്യ നീ ഇത് ആവര്‍ത്തിച്ചാല്‍ എന്‍റെ പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് നിന്നെ മൂന്ന് നേരവും തീറ്റിക്കും.

എപ്പോഴും യൂട്യൂബ് ഗോസിപ്പുകള്‍ കാണുമ്പോള്‍ എന്‍റെ മനസ് പറയും, ഇന്നും ഞങ്ങളാണോ ട്രെന്‍റ്, ഇതിനൊരു അവസാനംഇല്ലെ. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഒപ്പം തമ്മില്‍ സന്തോഷം നല്‍കുകയും ചെയ്യുന്നു" -രവീന്ദര്‍ എഴുതി

ഇതിന് അടിയില്‍ മഹാലക്ഷ്മിയും കമന്‍റ് ഇട്ടിട്ടുണ്ട്. എല്ലാം ഒകെ, പക്ഷെ സേമിയ ഉപ്പുമാവിന് എന്താണ് കുറവ് എന്നാണ് മഹാലക്ഷ്മി പറയുന്നത്. ഇതോടെ ഇരുവരും തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്ന് വ്യക്തമായി. 

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇരുവര്‍ക്കും ഇത് രണ്ടാം വിവാഹമായിരുന്നു. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍. ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷ്മി പിന്നീട് സീരിയലുകളിലൂടെയും ശ്രദ്ധേയയായി. 

ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി

"ട്രൂ സ്റ്റോറി എന്ന് എഴുതിയാൽ മാത്രം പോരാ": 'ദി കേരള സ്റ്റോറി'ക്കെതിരെ കമല്‍ഹാസന്‍

 

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി