ബിടെക് കപ്യൂട്ടര്‍ സയന്‍സിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൌഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു.

കൊച്ചി: നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതയായി. കൊച്ചിയില്‍ വച്ചായിരിക്കുന്ന വിവാഹ ചടങ്ങുകള്‍. നയനയാണ് വിഷ്ണുവിന്‍റെ വധു. കൊച്ചി എളമക്കര ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു.

YouTube video player

ബിടെക് കപ്യൂട്ടര്‍ സയന്‍സിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൌഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു. ബിടെക്കിന് ശേഷം യുകെയില്‍ നിന്നും മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് വിഷ്ണു. വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അരങ്ങേറ്റം കുറിച്ചിരുന്നു.

മലയാളത്തിലും തമിഴിലും ഒരു പോലെ സജീവമാണ് ഇപ്പോള്‍ ഹരീഷ് പേരടി. തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൂടി സാമൂഹ്യവിഷയങ്ങളിലും ഹരീഷ് പേരടി പ്രതികരിക്കാറുണ്ട്. 

മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം, കീര്‍ത്തിയുടെ വിവാഹം ഞാന്‍ അറിയിക്കും; സുരേഷ് കുമാർ

'നമുക്കെല്ലാം വേണ്ടത്‌ സന്തോഷമാണ്, അല്ലേ?'; രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ് വിദ്യാർഥി