'വണ്‍' ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് രശ്മി ബോബന്‍

Web Desk   | Asianet News
Published : Mar 28, 2021, 09:33 PM ISTUpdated : Mar 28, 2021, 09:34 PM IST
'വണ്‍' ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് രശ്മി ബോബന്‍

Synopsis

കഴിഞ്ഞ ദിവസം രശ്മി പങ്കുവച്ച സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങളാണ് സീരിയല്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. 

മ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വണ്‍' എന്ന സിനിമ തിയ്യേറ്ററുകളിലെത്തിയത് കഴിഞ്ഞ ദിവസമാണ്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചിത്രത്തില്‍ രംഗത്തുനിന്നും നിരവധി താരങ്ങളാണ് ചിത്ത്രതിലുള്ളത്.

പരസ്പരം എന്ന എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗായത്രി അരുണും വിവേക് ഗോപനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീന എന്ന കഥാപാത്രത്തെ ഗായത്രി അവതരിപ്പിക്കുമ്പേള്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ റോഷന്‍ അലക്‌സ് എന്ന കഥാപാത്രമായാണ് വിവേക് സ്‌ക്രീനിലെത്തുന്നത്. സീരിയലുകളിലൂടെ മലയാളിക്ക് പ്രിയപ്പെട്ട രശ്മി ബോബനും ചിത്ത്രതില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രശ്മി പങ്കുവച്ച സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങളാണ് സീരിയല്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. രശ്മി ബോബന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍ എന്നിവര്‍ക്കൊപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ നായകനിലൂടെ മലയാളിക്ക് സുപരിചിതനായ മാത്യു തോമസും ചിത്രത്തിലുണ്ട്. സിനിമയുടെ അഭിപ്രായങ്ങളും മറ്റുമായി ആരാധകര്‍ കന്റ്‌ബോക്‌സ് നിറച്ചുകഴിഞ്ഞു.

മുപ്പത്തിമൂന്ന് വര്‍ഷത്തെ രാഷ്ട്രീയ ജിവിത പാരമ്പര്യമുള്ള കടയ്ക്കല്‍ ചന്ദ്രന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍, ജീവിതത്തില്‍ വിജയിക്കാന്‍ കൂടെനിന്ന ആദര്‍ശങ്ങളും ആശയങ്ങളും അദ്ദേഹം രാഷ്ട്രീയത്തിലേക്കും നടപ്പിലാക്കുന്നു. അതിന് എതിര് നില്‍ക്കുന്നത് സ്വന്തം രാഷ്ട്രീയ കക്ഷികളാണെങ്കിലും എതിര്‍ക്കുന്ന ചന്ദ്രനെതിരെ പ്രതിപക്ഷം തൊടുത്തുവിടുന്ന പ്രശ്‌നങ്ങളും അതിന്റെ സത്യാവസ്ഥ വെളിവാകുന്നതും മറ്റുമാണ് ചിത്ത്രതിലെ പ്രധാന ആശയങ്ങള്‍. എന്നാല്‍ പൊതുവേ കണ്ടുവരുന്ന രാഷ്ട്രീയ ചിത്രങ്ങളെപ്പോലെ രാഷ്ട്രീയം മത്രമല്ല, കുടുംബ ബന്ധങ്ങളുടെ ആഴത്തിലൂടെയും ചിത്രം പ്രേക്ഷകമനസ്സിലേക്ക് ചേക്കേറുന്നുണ്ട്.

PREV
click me!

Recommended Stories

'ഷാജി പാപ്പന്റെ ചെരുപ്പാണ് ഹൈലൈറ്റ്'; വൈറലായി സ്പൂഫ് വീഡിയോ, എങ്ങും ആട് 3 തരം​ഗം
ഓമിക്കുട്ടനെ കൊഞ്ചിച്ച് നരേന്ദ്ര മോദി; 'ക്യൂട്ട് ബേബി' ആരെന്ന് തിരക്കി കമന്റുകൾ, 'ബി​ഗ് ഫാൻ' എന്ന് ദിയ കൃഷ്ണ