'വീണ്ടും വര്‍ഷ'; സന്തോഷം പങ്കുവച്ച് ശാലു കുര്യന്‍

Web Desk   | Asianet News
Published : May 28, 2020, 11:03 PM ISTUpdated : May 28, 2020, 11:13 PM IST
'വീണ്ടും വര്‍ഷ'; സന്തോഷം പങ്കുവച്ച് ശാലു കുര്യന്‍

Synopsis

ലോക്ഡൗണ്‍ ആയതോടെ പഴയകാല പരമ്പരകൾ റീടെലികാസ്റ്റ് ചെയ്യുന്നതിനൊപ്പം ചന്ദനമഴയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വീണ്ടും വര്‍ഷയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി ശാലു കുര്യന്‍

നടി മേഘ്ന വിന്‍സെന്‍റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പരമ്പരയായിരുന്നു ചന്ദനമഴ. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴ ഏറെ ട്രോളുകളും പ്രേക്ഷകരുടെ ഇഷ്ടവും സ്വന്തമാക്കിയിരുന്നു.  മെഗാ പരമ്പരകളിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്താനും പരമ്പരയ്ക്ക് സാധിച്ചു. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസില്‍  കഥാപാത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്.  മേഘ്നയുടെ കഥാപാത്രത്തോടൊപ്പം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വേഷമായിരുന്നു ശാലു കുര്യന്‍ അവതരിപ്പിച്ച വര്‍ഷയെന്ന കഥാപാത്രം. 

ലോക്ഡൗണ്‍ ആയതോടെ പഴയകാല ഓര്‍മകളില്‍ പലതും താരങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പരമ്പരകളും റീടെലികാസ്റ്റ് ചെയ്യുന്നതിനൊപ്പം ചന്ദനമഴയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വീണ്ടും വര്‍ഷയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി ശാലു കുര്യന്‍. ' ഏതൊരു മലയാള സീരിയലിനെയും അപേക്ഷിച്ചു എറ്റവും ഉയർന്ന ടിആർപി റേറ്റിങ്ങും മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ കാലം ഓടിയ രണ്ടാമത്തെ സീരിയലെന്ന റെക്കോര്‍ഡിട്ട പരമ്പരയുമാണ് ചന്ദനമഴ. , ഏഷ്യാനെറ്റ് പ്ലസിൽ എല്ലാ ദിവസവും രാത്രി 9.30 ന് "ചന്ദനമഴ യുടെ പുന:സംപ്രേഷണം  കാണുക. വീണ്ടും വർഷ!'- എന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക