സോഷ്യല്‍ മീഡിയയില്‍ ദില്‍ഷ ഇപ്പോള്‍ സജീവമല്ലെന്നാണ് ആരാധകരുടെ പരാതി

ബി​ഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ വനിതാ വിജയി എന്ന വിശേഷണത്തിന് ഉടമയാണ് ദില്‍ഷ പ്രസന്നന്‍. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നേരത്തേ പ്രേക്ഷകപ്രീതി നേടിയിട്ടുള്ള ദില്‍ഷ പക്ഷേ ബി​ഗ് ബോസ് എന്ന ​ഗെയിം ഷോയ്ക്ക് പറ്റിയ ഒരു മത്സരാര്‍ഥി എന്ന പ്രതിച്ഛായയല്ല ആദ്യം ഉണര്‍ത്തിയത്. എന്നാല്‍ ആഴ്ചകള്‍ മുന്നോട്ടു നീങ്ങവെ പല മാറ്റങ്ങള്‍ക്കും വിധേയയാവുന്ന ദില്‍ഷയെയാണ് ബി​ഗ് ബോസ് പ്രേക്ഷകര്‍ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദില്‍ഷ ഇപ്പോഴിതാ ഒരു പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്.

ഇളം പിങ്ക് വസ്ത്രത്തില്‍ അതിമനോഹരിയായാണ് പുതിയ ചിത്രങ്ങളിൽ ദിൽഷ എത്തിയിരിക്കുന്നത്. 'എല്ലാത്തിനും സൗന്ദര്യമുണ്ട്, എന്നാൽ എല്ലാവർക്കും അത് കാണാൻ കഴിയില്ല' എന്നാണ് ദിൽഷ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ചിത്രങ്ങൾക്ക് താഴെ പരിഭവം നിറഞ്ഞ കമന്റുകളുമായാണ് ആരാധകർ എത്തുന്നത്.

ALSO READ : തമിഴ്നാടും കീഴടക്കാന്‍ ചിരഞ്ജീവിയുടെ 'ഗോഡ്‍ഫാദര്‍'; റിലീസ് പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയയില്‍ ദില്‍ഷ ഇപ്പോള്‍ സജീവമല്ലെന്നാണ് ആരാധകരുടെ പരാതി. ദിൽഷ എവിടെയായിരുന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒത്തിരി മിസ് ചെയ്‌തെന്നും, ലുക്ക് ഔട്ട്‌ നോട്ടീസ് ഇറക്കാൻ ആലോചിച്ചുവെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ദിൽഷയോട് ഇന്‍സ്റ്റ​ഗ്രാം ലൈവിൽ വരാനും ചിലർ ആവശ്യപ്പെടുന്നുണ്ട്. ആരെയും നിരാശരാക്കാതെ എല്ലാവർക്കും മറുപടി കൊടുക്കാനും ദിൽഷ ശ്രദ്ധിക്കുന്നുണ്ട്.

View post on Instagram

ബി​ഗ് ബോസ് മലയാളത്തില്‍ ഇതിനു മുമ്പ് അവസാന റൗണ്ടില്‍ അഞ്ച് പേര്‍ വീതമായിരുന്നു എത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് ഫൈനല്‍ സിക്സ് ആയിരുന്നു. ദില്‍ഷയെ കൂടാതെ ബ്ലെസ്‍ലി, റിയാസ്, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍​ഗീസ്, സൂരജ് എന്നിവരായിരുന്നു ആ ആറ് പേര്‍. ദില്‍ഷ ടൈറ്റില്‍ വിജയി ആയപ്പോള്‍ ബ്ലെസ്ലിയായിരുന്നു റണ്ണര്‍ അപ്പ്. റിയാസ് സലിം സെക്കന്‍ഡ് റണ്ണര്‍ അപ്പും ലക്ഷ്മിപ്രിയ നാലാം സ്ഥാനത്തും എത്തി.